Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജാപ്പനീസ് കപ്പൽ യാത്രികന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് കപ്പലിലെ 3500പേർ പ്രത്യേക നിരീക്ഷണത്തിൽ. ഇതിനെ തുടർന്ന് കപ്പലിലെ 2500 യാത്രക്കാരെയും 1000 ജീവനക്കാരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.ഹോങ്കോംഗിൽ ഇറങ്ങിയ 80 വയസുള്ള യാത്രക്കാരനിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് കപ്പലിലെ 3500 ആളുകളെയും വൈറസ് പരിശോധനക്കായി വിധേയരാക്കിയിരിക്കുകയാണ്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ മണിക്കൂറുകളോളമാണ് പലർക്കും കാത്തിരിക്കേണ്ടി വരുന്നത്.തിങ്കളാഴ്ച മുതൽ പരിശോധനയ്ക്കായി മുറിക്കുള്ളിൽ കാത്തുനിൽക്കുകയാണെന്നും ചൊവ്വാഴ്ച പുലർച്ചെ ആയിട്ടും പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും ഒരു കപ്പൽ യാത്രക്കാരൻ പറഞ്ഞു. എപ്പോൾ പരിശോധന പൂർത്തിയാവുമെന്ന് അറിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കപ്പൽ യൊക്കൊഹാമായിൽ എത്തിയ ശേഷം 24 മണിക്കൂർ വൈകിയെ കപ്പൽ പുറപ്പെടു എന്ന് ജീവനക്കാർ അറിയിച്ചെന്നും മറ്റൊരു യാത്രക്കാൻ വ്യക്തമാക്കി.
30.82°C







