Forecast Weather using OpenWeatherMap with PHP

Kerala

  • Monday 6:57 am
  • 10th August, 2026
  • Overcast Clouds
23.06°C23.06°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

മൂക്കില്‍ നിന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും രക്തംവരാത്തവരുണ്ടാകില്ല. വലിയ പല അസുഖങ്ങളും മൂലം മൂക്കില്‍ നിന്നും രക്തം വരുമെന്ന് കേട്ടറിവുള്ളതുകൊണ്ട് പേടിക്കാനും സാധ്യത ഏറെ. ഭൂരിഭാഗം സമയത്തും പേടിക്കേണ്ട ഒന്നല്ല മൂക്കില്‍ നിന്നുള്ള രക്തം വരവ്. 

പല കാരണങ്ങളെ കൊണ്ട് മൂക്കില്‍ നിന്നും രക്തം വരാം. മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ് അതുകൊണ്ട് വരണ്ട കാലാവസ്ഥയില്‍ എളുപ്പത്തില്‍ മൂക്കിനകത്ത് പരിക്കേല്‍ക്കാനും രക്തം വരാനും സാധ്യതയേറെയാണ്. മൂക്കിനകത്ത് ചൊറിയുകയോ മറ്റോ ചെയ്യുമ്പോള്‍ മുറിവുണ്ടാകുന്നതും ചോര വരുന്നതും സ്വാഭാവികമാണ്.

മൂക്കിനകത്തെ ആവരണങ്ങള്‍ ഉണണ്ടി വരണ്ടാല്‍ അതും ചോരയൊലിക്കാന്‍ കാരണമാകും. മൂക്കിനകത്തേക്ക് പുറത്തു നിന്നും വല്ലതും കടക്കുമ്പോഴും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോഴും അലര്‍ജിയെ തുടര്‍ന്നും മൂക്കിനകത്തു നിന്നും രക്തം വരാം. അലര്‍ജിയുടെ ഭാഗമായി നിരന്തരം തുമ്മിയാലും ചിലപ്പോള്‍ മൂക്കിനകത്തു നിന്നും രക്തം വരാം.

സാധാരണ മൂക്കില്‍ നിന്ന് അല്‍പം രക്തം വരുമ്പോഴേക്കും പരിഭ്രമിക്കേണ്ടതില്ല. എന്നാല്‍ 20 -25 മിനിറ്റില്‍ അധികം സമയത്തേക്ക് രക്തം വരുന്നുണ്ടെങ്കിലും നില്‍ക്കുന്നില്ലെങ്കിലും ശ്രദ്ധിക്കണം. താമസിയാതെ വൈദ്യ സഹായം തേടുകയും വേണം.

Readers Comment

Add a Comment