Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നെത്തിയവർ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈനയിൽ നിന്ന് വന്നവർ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറന്റൈൻ (വീട്ടിൽ ഏകാന്തവാസം) പാലിക്കണം. 14 ദിവസമാണ് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള കാലയളവ് (ഇൻക്യുബേഷൻ കാലയളവ് ). ഹോം ക്വാറന്റൈൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീരസ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിലവിൽ പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചാണ് പരിശോധിക്കുന്നത്. ഇതിന് രണ്ട് ദിവസം എടുക്കുന്നുണ്ട്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിന് താത്കാലിക സംവിധാനം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.