Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:49 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, shailaja teacher,leprosy disease, i2inews

തിരുവനന്തപുരം: കുഷ്ഠരോഗം ചികിത്സിച്ചില്ലെങ്കില്‍ ഭയക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരു കാലത്ത് കുഷ്ഠ രോഗികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. കുഷ്ഠരോഗം ഇന്ന് ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കുഷ്ഠരോഗമുണ്ടെന്ന് നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ മറ്റുള്ളവരിലേക്ക് പകരില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണം 'കുഷ്ഠരോഗത്തിനെതിരെ അന്തിമ പോരാട്ടം' സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ നിന്നും കുഷ്ഠരോഗം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായാണ് ആരോഗ്യ വകുപ്പ് അശ്വമേധം പരിപാടി ആവിഷ്‌ക്കരിച്ചത്. കുഷ്ഠരോഗികളെ അകറ്റി നിര്‍ത്തുകയല്ല, കണ്ടുപിടിച്ച് ചികിത്സിക്കുക എന്നതാണ് പ്രധാനം. സ്പര്‍ശനമറിയാത്ത, വേദനയില്ലാത്ത പാടുകള്‍, അടയാളങ്ങള്‍ എന്നിവ കണ്ടാല്‍ കുഷ്ഠരോഗമല്ലെന്ന് ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തേണ്ടതാണ്. കുഷ്ഠരോഗമാണെന്ന് കണ്ടെത്തിയാല്‍ ചികിത്സിക്കുകയും വേണം. കഴിഞ്ഞ 5 വര്‍ഷത്തിലെ പരിശോധനയില്‍ 500ലേറെ കുഷ്ഠ രോഗികളേയാണ് കണ്ടെത്താന്‍ സാധിച്ചത്. കേരളത്തില്‍ ഇപ്പോള്‍ 1000ത്തോളം ആളുകള്‍ക്ക് കുഷ്ഠരോഗ ചികിത്സ നല്‍കുന്നുണ്ട്. കുഷ്ഠരോഗമുള്ളവര്‍ ശ്രദ്ധിക്കാതിരുന്നാല്‍ അത് മറ്റുള്ളവരിലേക്ക് പകരും. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വീട്ടിലുള്ള ആര്‍ക്കെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ചികിത്സയ്ക്കായി പ്രേരിപ്പിക്കാനാകും. കുഷ്ഠരോഗം കേരളത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള വലിയ പോരാട്ടത്തിലാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരായി ആരോഗ്യ ജാഗ്രത കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. എല്ലാവരും ഒരുമിച്ച് ശ്രദ്ധിച്ചാല്‍ പകര്‍ച്ച വ്യാധികളെ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി സ്വാഗതമാശംസിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, സെന്റ് മേരീസ് പ്രിന്‍സിപ്പല്‍ ഡോ. സി.സി. ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ എബി എബ്രഹാം, പി.ടി.എ. പ്രസിഡന്റ് ഷാജിമോന്‍ കുര്യാത്തി, ഡോ. രാധാമണി, സിസ്റ്റര്‍ ജൂഡിത്ത് എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment