Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൃശ്ശൂരിൽ കൊറോണ ബാധ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലാണ് വിദ്യാർത്ഥിനി ഇപ്പോഴുള്ളത്. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയിലാണ്
കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ചൈനയിൽ നിന്നെത്തിയ മൂന്നുകുട്ടികൾ ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ഇവർക്ക് കൊറോണ ബാധയില്ലെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. കൊറോണ വൈറസിന്റെ സാന്നിദ്ധ്യമറിയാൻ ആലപ്പുഴയിൽ വൈറോളജി ലാബ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തൃശ്ശൂർ മെഡിക്കൽകോളേജിൽ ഐസോലേഷൻ വാർഡ് വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കൊറോണ വൈറസ് സംശയത്താൽ 20 പേരുടെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
29.68°C







