Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:30 pm
  • 9th August, 2026
  • Light Rain
27.92°C27.92°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാല്‍മുട്ടുകളുടെയും ചുമലുകളുടെയും സന്ധിശസ്ത്രക്രിയാ രംഗത്ത് (നീ ആന്‍ഡ് ഷോള്‍ഡര്‍ സര്‍ജറി) കേരളത്തില്‍ ആദ്യമായി ആര്‍ത്രോസ്‌കോപ്പിക്ക് അത്യാധുനിക 4 കെ ടെക്‌നോളജിയുമായി കൊല്ലം അനൂപ് ഓര്‍ത്തോ കെയര്‍ നേട്ടത്തിന്റെ പുതിയ ചുവടുവയ്പില്‍. സന്ധി ശസ്ത്രക്രിയകളില്‍ മികവിന്റെ കേന്ദ്രമായി അറിയപ്പെടുന്ന അനൂപ് ഓര്‍ത്തോ കെയറില്‍ അഡ്വാന്‍സ്ഡ് 4  കെ ടെക്‌നോളജി  എന്ന ഈ അത്യാധുനിക സംവിധാനം ആരംഭിച്ചതോടെ  സന്ധിശസ്ത്രക്രിയകളില്‍ നൂറു ശതമാനം കൃത്യതയും മികവും ഉറപ്പാക്കാനാകുമെന്ന് പ്രമുഖ ആര്‍ത്രോസ്‌കോപ്പി- ആര്‍ത്രോപ്‌ളാസ്റ്റി വിദഗ്ദ്ധനും അനൂപ് ഓര്‍ത്തോ കെയര്‍ മേധാവിയുമായ ഡോ. അനൂപ് കൃഷ്ണ പറഞ്ഞു.

കൊല്ലം ജില്ലയില്‍ നിരവധി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ അസ്ഥിരോഗ ചികിത്സാ വിഭാഗങ്ങളുണ്ടെങ്കിലും അതിസങ്കീര്‍ണ ഷോള്‍ഡര്‍- മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കീഹോള്‍ സര്‍ജറികള്‍ക്ക്  കൊച്ചിയില്‍ നിന്നോ തിരുവനന്തപുരത്തു നിന്നോ സര്‍ജന്മാര്‍ എത്തേണ്ട ദുരവസ്ഥയാണ് ഉണ്ടായിരുന്നത്. ഡോ. അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍, 4 കെ മോണിട്ടറോടു കൂടിയ അഡ്വാന്‍സ്ഡ് ആര്‍ത്രോസ്‌കോപ്പി സിസ്റ്റത്തിന്റെ സഹാത്തോടെ  ഏറ്റവും സങ്കീര്‍ണ സ്വഭാവമുള്ള സന്ധി ശസ്ത്രക്രിയകള്‍ പോലും കൊല്ലത്തുതന്നെ അതീവ വൈദഗ്ദ്ധ്യത്തോടെ നിര്‍വഹിക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയത്.

അപകടങ്ങളിലും മറ്റും സന്ധികള്‍ക്ക് ഗുരുതരമായി പരിക്കേറ്റവര്‍ക്ക് കടുത്ത വേദന സഹിച്ച്, അന്യ ജില്ലകളില്‍ നിന്ന് സര്‍ജന്മാര്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യവും ഇതോടെ ഒഴിവായി. മാത്രമല്ല, ഇങ്ങനെയുണ്ടാകുന്ന കാലതാമസം മൂലം സന്ധികളിലെ പരിക്ക് കൂടുതല്‍ ഗുരുതരവും അതിസങ്കീര്‍ണ സ്വഭാവമുള്ളതായി മാറുകയും ചെയ്യുമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായത് ഏറ്റവുമധികം ആശ്വാസം പകരുക കൊല്ലം നിവാസികള്‍ക്കാണ്.

കാല്‍മുട്ട്- ചുമല്‍ ഉള്‍പ്പെടെ സന്ധി ശസ്ത്രക്രിയകളില്‍ ദേശീയതലത്തില്‍ ശ്രദ്ധേയനായ ഡോ. അനൂപ് കൃഷ്ണ ആര്‍ത്രോസ്‌കോപ്പി- ആര്‍ത്രോപ്‌ളാസ്റ്റി വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും നടക്കുന്ന നിരവധി മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനാണ്. അസ്ഥിരോഗങ്ങള്‍ക്കുള്ള കീഹോള്‍ സര്‍ജറിയില്‍ ഡോ. അനൂപ് കൃഷ്ണയുടെ വൈദഗ്ദ്ധ്യവും അത്യാധുനിക 4 കെ ടെക്‌നോളജിയും ഒത്തുചേരുമ്പോള്‍ അനൂപ് ഓര്‍ത്തോ കെയര്‍ അസ്ഥിരോഗ ചികിത്സയില്‍ പകരം വയ്ക്കാനില്ലാത്ത മികവിന്റെ കേന്ദ്രമായി മാറുന്നു.

 

Readers Comment

Add a Comment