Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:29 am
  • 2nd May, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 88 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ അസ്ഥിരോഗ ചികിത്സാ കേന്ദ്രമായ കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയറും മാതൃഭൂമി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച സമ്പൂര്‍ണ അസ്ഥിരോഗ ചികിത്സാ ക്യാമ്പിലും സര്‍ജറി ക്യാമ്പിലും നാളെ (ഞായർ ) കൂടി പങ്കെടുക്കാം. അനൂപ് ഓര്‍ത്തോ കെയറില്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന സൗജന്യ ക്യാമ്പില്‍ അസ്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ മുതല്‍ പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാം.

ഇന്നു രാവിലെ ആരംഭിച്ച ക്യാമ്പില്‍ ഹര്‍ത്താല്‍ദിനം ആയിരുന്നിട്ടും നൂറുകണക്കിനു പേര്‍ ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടിയെത്തി. മുട്ടുവേദന, നടുവേദന, സ്‌പോണ്‍ഡിലോസിസ്, മുട്ട്, തോളെല്ല്, ഇടുപ്പെല്ല് ശസ്ത്രക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍, സ്‌പൈന്‍ സര്‍ജറികള്‍, അസ്ഥികളുടെ വളവ് നേരെയാക്കാനുള്ള ശസ്ത്രക്രിയ എന്നിവയ്ക്കു പുറമേ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കിയുള്ള സ്‌റ്റെംസെല്‍ തെറാപ്പി ഉള്‍പ്പെടെ ആധുനിക ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടാകും.

പ്രമുഖ ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്ലാസ്റ്റി വിദഗ്ദ്ധന്‍ ഡോ. അനൂപ് കൃഷ്ണ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷന്‍, ഡോക്‌ടേഴ്‌സ് കണ്‍സള്‍ട്ടേഷന്‍, ബ്ലഡ് ഷുഗര്‍, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ്, യൂറിക് ആസിഡ്, ബ്ലഡ് പ്രഷര്‍ പരിശോധനകള്‍ സൗജന്യമായിരിക്കും. ലബോറട്ടറി, എക്‌സ്- റേ ടെസ്റ്റുകളുടെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതിനു പുറമേ, കുറഞ്ഞ നിരക്കിലുള്ള സര്‍ജറി പാക്കേജുകള്‍ ഉള്‍പ്പെടെ തുടര്‍ചികിത്സാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുനില്‍ മാത്യു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് മുന്‍ മേധാവിയും ഡോ. അനൂപ് ഓര്‍ത്തോ കെയര്‍ ആയുര്‍വേദ വിഭാഗം മേധാവിയുമായ ഡോ.ജി.ഉണ്ണിക്കൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അതിനൂതന കീഹോള്‍ സര്‍ജറി എന്ന വിഷയത്തെക്കുറിച്ച് ഡോ. അനൂപ് കൃഷ്ണ ക്ലാസെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഡോ. അനൂപ് കൃഷ്ണ. അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗം പ്രതിനിധി രതീഷ് നന്ദി പറഞ്ഞു.

Readers Comment

Add a Comment