Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാര്‍ക്കിന്‍സണ്‍ രോഗികളില്‍ കാലക്രമേണ ബുദ്ധിമുട്ടുകള്‍ കൂടുന്നതിനു പിന്നില്‍ മസ്തിഷകത്തിലെ ഒരു സുരക്ഷായൂണിറ്റ് ആയ മോളിക്യുലാര്‍ സ്വിച്ചിന്റെ സ്വാധീനമാണെന്ന് ഓപ്പണ്‍ ബയോളജി ജേര്‍ണല്‍. ശരീരകോശങ്ങളിലെ പവര്‍ യൂണിറ്റുകളായ മൈറ്റോകോണ്‍ഡ്രിയയ്ക്കു സംഭവിക്കുന്ന ചില തകരാറുകള്‍ കോശങ്ങളുടെ നാശത്തിന് കാരണമായേക്കാം. ഈ അപകടാവസ്ഥയില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനമാണ് മസ്തിഷ്‌കത്തിലെ മോളിക്യുലാര്‍ സ്വിച്ച്.
പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ ഈ രക്ഷായൂണിറ്റ് വേണ്ടത്ര പ്രവര്‍ത്തന ക്ഷമമായിരിക്കില്ല. മോളിക്യുലാര്‍ സ്വിച്ച് ഓഫ് ആകുന്നതോടെ ന്യൂറോണ്‍ കോശങ്ങളുടെ നാശവും തുടങ്ങും. അതോടെ, സംസാരിക്കാനും കൈകാലുകള്‍ ചലിപ്പിക്കാനുമുള്ള ശേഷി കുറയും. പ്രായം കൂടുന്നതിന് അനുസരിച്ച് പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും ചെയ്യും.
മസ്തിഷ്‌കത്തിലെ ഡോപാമിന്‍ ഉത്പാദക കോശങ്ങളുടെ നാശമാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന് അടിസ്ഥാന കാരണം. നമ്മുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന രാസഘടകമാണ് ഡോപാമിന്‍. മസ്തിഷ്‌കത്തില്‍ കൂടുതല്‍ ഡോപാമിന്‍ കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ നടപ്പ് ഉള്‍പ്പെടെയുള്ള ചലനപ്രക്രിയകള്‍ക്ക് തടസ്സം വരും.
സാധാരണയായി, അറുപതു വയസ്സില്‍ കുറവുള്ളവരില്‍ പാര്‍ക്കിന്‍സണ്‍ രോഗം അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങാറില്ല. 50 വയസ്സിനു മുമ്പ് ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ ജനിതക കാരണങ്ങളാകാം. രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ മാത്രം പാര്‍ക്കിന്‍സണ്‍ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കുമെന്നാണ് പഠനഫലങ്ങള്‍.
ഉറക്കം കുറഞ്ഞാല്‍ എട്ടിന്റെ പണി
ഉറക്കക്കുറവ് ഹൃദ്‌രോഗം മുതല്‍ വൃക്കരോഗം വരെ നിരവധി ഗുരുതരാവസ്ഥകള്‍ക്ക് വഴിവയ്ക്കുമെന്ന് പണ്ടേയ്ക്കൂ പണ്ടേ ഡോക്ടര്‍മാര്‍ പറയുന്നതാണ്. ഇപ്പോഴിതാ പുതിയൊരു കണ്ടെത്തല്‍- ശരീരത്തിനു മതിയായത്ര ഉറക്കം ലഭിക്കാതിരിക്കുന്നത് പതിവായാല്‍ ഡീഹൈഡ്രേഷന്‍ സംഭവിക്കും. ആവശ്യത്തിന് ജലാംശം ശരീരത്തില്‍ ഇല്ലെങ്കില്‍ അത് മുഴുവന്‍ ആന്തരാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. ശരീരത്തിലെ ജലാംശത്തിന്റെ സന്തുലനം നിര്‍വഹിക്കുന്ന സുപ്രധാന ഹോര്‍മോണിന്റെ ഉത്പാദനം ഉറക്കക്കുറവു കൊണ്ട് തടസ്സപ്പെടുന്നതായാണ് കണ്ടെത്തല്‍.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തധമനികളിലെ തടസ്സം, ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്‌രോഗങ്ങള്‍, ടൈപ്പ്- 2 ഡയബറ്റസ്, ശ്വസനരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നേരത്തേയുള്ള വാര്‍ധക്യം.... അങ്ങനെ നൂറുകുട്ടം കുഴപ്പങ്ങള്‍ ഉറക്കക്കുറവിന്റെ തലയില്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ഉറക്കക്കുറവ് ശരീരത്തിലെ ജലാംശം കുറയ്ക്കുമെന്ന കണ്ടെത്തലോടെ റിസ്‌ക് ഫാക്ടറുകള്‍ കുറേക്കൂടി അധികമാവുകയാണ്.
കാരണം, ഓരോ ശരീരകോശത്തിന്റെയും പ്രവര്‍ത്തനത്തിനും, അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടുന്ന അടിസ്ഥാന ഘടകങ്ങളിലൊന്ന് ജലമാണ്. അതില്ലെങ്കില്‍ തീര്‍ന്നു. മരുന്നും മന്ത്രവുമില്ല- പരിഹാരം സിംപിള്‍ ആണ്. വെള്ളം കുടിക്കുക, ദിവസവും എട്ടു മണിക്കൂര്‍ സമയമെങ്കിലും തടസ്സമില്ലാത്ത ഉറക്കം ഉറപ്പാക്കുക. ഗുഡ് നൈറ്റ്.
30.82°C







