Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എക്‌സര്‍സൈസിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസും വേണ്ട. കൈകാലുകള്‍ക്ക്, ശരീര സന്ധികള്‍ക്ക്, പേശികള്‍ക്ക്, ഇടുപ്പിന്, കഴുത്തിന്, കണ്ണിന്... പക്ഷേ, ബ്രെയിന്‍ എക്‌സര്‍സൈസിന് എന്തു വഴി? ഓര്‍മ്മശക്തി, ക്രിയാശേഷി, ഭാവന, കൃത്യത, ചിന്താവേഗം... ഇതെല്ലാം ഷാര്‍പ്പ് ആകണമെങ്കില്‍ മസ്തിഷ്‌കത്തിനും വേണം, നല്ല വ്യായാമം. അതിന് വര്‍ക്ഔട്ട് വേറെയാണ് എന്നു മാത്രം. അത്തരം ചില രഹസ്യങ്ങള്‍ മനസ്സിലാക്കിവയ്ക്കുക.
എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയ ദൗത്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനും ശ്രമിക്കുക. എത്ര ബുദ്ധിശേഷി വേണ്ടുന്ന കാര്യമായാലും, അത് ഒരിക്കല്‍ നിങ്ങള്‍ നന്നായി നിര്‍വഹിച്ചതാണെങ്കില്‍ ആവര്‍ത്തിച്ചു ചെയ്യുന്നത് മസ്തിഷ്‌ക വ്യായാമത്തിന് റിസള്‍ട്ട് നല്‍കില്ല.
ഒരു ടാര്‍ഗറ്റ് നിശ്ചയിച്ചു കഴിഞ്ഞാല്‍, അതിന്റെ ഈസി ലെവലില്‍ നിന്ന് തുടങ്ങുക. കൂടുതല്‍ കൂടുതല്‍ ക്രിയാശേഷി വേണ്ടുന്ന ലെവലുകള്‍ പടിപടിയായി വരണം. ആദ്യം ബുദ്ധിമുട്ടായി തോന്നിയിരുന്ന ലെവലുകള്‍ എപ്പോള്‍ എളുപ്പമായി തോന്നുന്നുവോ, നെക്‌സ്റ്റ് ലെവലിലേക്കുള്ള എന്‍ട്രി ടൈം ആയെന്ന് അര്‍ത്ഥം.
ഏതു ജോലി ചെയ്യുമ്പോഴും, അതില്‍ പൂര്‍ണമായും ഇന്‍വോള്‍വ് ആവുക. വെല്ലുവിളിയാകുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, അതു നിങ്ങള്‍ക്ക് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്നതാണെന്നു കൂടി ഉറപ്പുവരുത്തുക.
മസ്തിഷ്‌ക വ്യായാമത്തിന്റെ കാര്യം പറഞ്ഞതുകൊണ്ട് ബോഡി എക്‌സര്‍സൈസ് വേണ്ടെന്നല്ല. ബുദ്ധി ഷാര്‍പ്പ് ആയിരിക്കണമെങ്കില്‍ ശാരീരിക വ്യായാമം നിര്‍ബന്ധം. കാരണം, വ്യായാമം ചെയ്യുമ്പോള്‍ ഹൃദയം കൂടുതല്‍ പവര്‍ഫുള്‍ ആയി പ്രവര്‍ത്തിക്കും. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിക്കും. ഒപ്പം, മസ്തിഷ്‌കത്തിലേക്കും. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹം ശക്തമാകുമ്പോള്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും. ചിന്താശേഷി കൂടും. ക്രിയാത്മകത വിശാലമാകും. ഭക്ഷണമായാലും വ്യായാമമായാലും ഹൃദയത്തിന് എന്തു നന്നോ, അത് തലച്ചോറിനും നല്ലത്!
ബുദ്ധി ഊര്‍ജ്ജസ്വലമായും ഉദ്ദീപനശേഷിയോടെയും തുടരണമെങ്കില്‍ മസ്തിഷ്‌കത്തിന് ആവശ്യമായത്ര സമയം വിശ്രമവും ലഭിക്കണം. ബുദ്ധിയുടെ ക്രിയാശേഷി ആവശ്യമായ പ്രൊഫഷനിലുള്ള ഒരാളുടെ തലച്ചോറിന് ദിവസവും ഏഴര മണിക്കൂര്‍ മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ സമയത്തെ വിശ്രമം വേണം. ഓര്‍മ്മശക്തി മാത്രമല്ല, പ്രശ്‌നപരിഹാര ശേഷി, വിമര്‍ശനാത്മക ബുദ്ധി എന്നിവയും ഷാര്‍പ്പ് ആകാന്‍ ഈ ബ്രെയിന്‍ റിലാക്‌സേഷന്‍ അത്യാവശ്യം.
ദിവസവും ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ടിവി, ടാബ്‌ലറ്റ്, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍... തുടങ്ങി വെളിച്ചം പ്രസരിപ്പിക്കുന്ന സ്‌ക്രീന്‍ ഉള്ള എല്ലാ ഗാഡ്ജറ്റുകളും ഓഫ് ചെയ്യുക. ഉറക്കത്തെ സഹായിക്കുന്ന മെലട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനവും പ്രവര്‍ത്തനവും കുറയ്ക്കുന്നതാണ് ഇത്തരം എല്ലാ സ്‌ക്രീനുകളും. വെളിച്ചം നേരിട്ട് കണ്ണുകളിലേക്ക് പതിക്കാതിരിക്കുമ്പോള്‍ മെലട്ടോണിന്റെ ഉത്പാദനം വര്‍ദ്ധിക്കും. ഉറക്കം വരികയും ചെയ്യും.
ചിരി ആരോഗ്യത്തിനു നല്ലതെന്ന് പറയാറുണ്ടല്ലോ. മറ്റുള്ളവരുടെ തമാശകള്‍ കണ്ട് ചിരിക്കുന്നതു പോലെ തന്നെ, സ്വന്തം അബദ്ധങ്ങളും മണ്ടത്തരങ്ങളും ഓര്‍ത്തും ചിരിക്കാന്‍ പഠിക്കുക. കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണാനും, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, മാനസിക സംഘര്‍ഷം ഒഴിവാക്കാനും ഇതു സഹായിക്കും.
30.82°C







