Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:18 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീകളില്‍ വളരെ സാധാരണയായി കാണുന്ന ഒരു രോഗമാണ് ഗര്‍ഭപാത്രത്തിലെ മുഴകള്‍ അല്ലെങ്കില്‍ ഫൈബ്രോയിഡ്. അന്‍പത് വയസ്‌ ആകുമ്പോള്‍ ഏകദേശം 20% തൊട്ട് 80% വരെയുള്ള സ്ത്രീകളില്‍ ഫൈബ്രോയിഡ് കണ്ടുവരുന്നുണ്ട്.

ഫൈബ്രോയിഡിന്റെ ലക്ഷണങ്ങള്‍

പലപ്പോഴും സ്ത്രീകളില്‍ ഫൈബ്രോയിഡ് നിരുപദ്രവകാരിയായിരിക്കും. സാധാരണയായി കാണുന്ന ഒരു രോഗലക്ഷണം അമിത രക്തസ്രാവമാണ്. യറുവേദന, മൂത്രതടസ്സം, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളും ചില സ്ത്രീകള്‍ കാണിക്കാറുണ്ട്. വന്ധ്യതയുടെ ഒരു കാരണമായിട്ടും ഫൈബ്രോയിഡിനെ കാണാം.

ഗര്‍ഭപാത്രത്തിന്റെ മാംസപേശികളില്‍ നിന്നാണ് ഫൈബ്രോയിഡിന്റെ ഉത്ഭവം. വളരെ സാവധാനത്തില്‍ വളരുന്ന ഒരു ട്യൂമര്‍ ആണ് ഫൈബ്രോയിഡ്. അത് ഗര്‍ഭപാത്രത്തിന് അകത്തോട്ടോ പുറത്തോട്ടോ വളരാം.

എങ്ങനെ കണ്ടുപിടിക്കാം?

വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമുള്ള ഒരു കാര്യമാണ്. പലപ്പോഴും ഒരു ലക്ഷണവും കാണിക്കാത്ത മുഴകള്‍ സ്‌കാന്‍ വഴി മാത്രമേ കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ. വലിയ മുഴകള്‍ ഉള്ളവര്‍ സി.ടി സ്‌കാന്‍ അല്ലെങ്കില്‍ എംആര്‍ഐ ചെയ്ത് മുഴ അടുത്തുള്ള അവയവങ്ങളെ എത്രമാത്രം ബാധിക്കുന്നു എന്നു നോക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ട് ഭയക്കണം?

ഏതൊരു മനുഷ്യനും ഏറ്റവും ഭയം ഉണ്ടാകുന്ന കാര്യമാണ് അര്‍ബുദം. ഒരു മുഴ കണ്ടു കഴിഞ്ഞാല്‍ അതിന് അര്‍ബുദത്തിന്റെ സാദ്ധ്യത ഉണ്ടോ എന്ന ആശങ്കയാണ് എല്ലാ സ്ത്രീകളിലും കാണുന്നത്. മുഴകളെ (ഫൈബ്രോയിഡ്) സംബന്ധിച്ചിടത്തോളം അര്‍ബുദം ആയി മാറാനുള്ള സാദ്ധ്യത വളരെ കുറവാണ്. അതായത് പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഫൈബ്രോയിഡില്‍ അര്‍ബുദത്തിന്റെ അംശം കാണുന്നത്.

വളരെ വലിയ മുഴകള്‍ ചിലപ്പോള്‍ മൂത്രതടസ്‌സം ഉണ്ടാക്കാറുണ്ട്. ഗര്‍ഭപാത്രത്തിന്റെ പിന്‍ഭാഗത്ത് വളരുന്ന മുഴകള്‍ മലബന്ധം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്.

ഗര്‍ഭപാത്രത്തിന്റെ ഉള്ളിലോട്ട് വളരുന്ന മുഴകള്‍ അമിത രക്തസ്രാവം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. പലപ്പോഴും ആര്‍ത്തവസമയത്ത് രക്തം കട്ടയായി പോകുകയും രക്തസ്രാവം നില്ക്കാതെ വരുകയും ചെയ്യും. അങ്ങനെയുള്ളവര്‍ക്ക് രക്തത്തിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ചയുണ്ടാവും ക്ഷീണവും ആരോഗ്യക്കുറവും കാണാറുമുണ്ട്.

വലിയ മുഴകള്‍ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമായേക്കാം. ഗര്‍ഭപാത്രത്തിന് ഉള്ളിലേക്ക് വളരുന്ന മുഴകളാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്. ഭ്രൂണത്തിന് ഗര്‍ഭപാത്രത്തിനുള്ളില്‍ പിടിക്കാനുള്ള സാദ്ധ്യത കുറയുന്നു. തുടരെ തുടരെയുള്ള ഗര്‍ഭം അലസലിന്റെയും ഒരു കാരണം ഗര്‍ഭാശയ മുഴകളാണ്.
ഗര്‍ഭകാലത്ത് മുഴകള്‍ വളരാനോ ചുരുങ്ങാനോ അതിന്റെ കട്ടിക്ക് മാറ്റം വരാനോ സാദ്ധ്യതയുണ്ട്. ഗര്‍ഭകാലത്തുണ്ടാകുന്ന മുഴയിലെ വേദന ഈ കട്ടിക്കുണ്ടാകുന്ന മാറ്റംകൊണ്ടാണ്. ചിലപ്പോള്‍ മുഴകാരണം മാസം തികയാതെ പ്രസവിക്കാനും അതുമൂലം കുഞ്ഞിന്റെ ഭാരം കുറയാനും സാദ്ധ്യതയുണ്ട്.

Readers Comment

Add a Comment