Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രോഗികളുടെ അവകാശം മനുഷ്യാവകാശമാണെന്ന നയം നടപ്പിലാക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ നയരേഖയെക്കുറിച്ച് സംസ്ഥാനസർക്കാരിൽ നിന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങൾ ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും അതേക്കുറിച്ച് മറുപടി നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനായി രോഗികളുടെ അവകാശ ചാർട്ടർ സംസ്ഥാന സർക്കാരുകൾ വഴി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്ന് ആന്റണി ഡൊമിനിക്ക് ചൂണ്ടിക്കാട്ടി.
30.82°C







