Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:46 pm
  • 30th April, 2025
  • Overcast Clouds
25.56°C25.56°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കായി പലവിധ പോഷകാഹാരങ്ങളും ഒരുവിധ നിയന്ത്രണവുമില്ലാതെ കഴിക്കുകയാണ് പതിവ്. എന്നാല്‍, ഇത് ചില സ്ത്രീകളില്‍ സാധാരണയില്‍ കവിഞ്ഞ വണ്ണം വയ്ക്കുന്നു. എന്നാല്‍, ഗര്‍ഭകാലത്തെ അമിത വണ്ണം അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവരാണ് പലരും. ഗര്‍ഭകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനായി ഗര്‍ഭിണികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
ഗര്‍ഭകാലത്ത് ശരീര ഭാരത്തില്‍ എത്ര വര്‍ദ്ധന ഉണ്ടായി എന്ന് ഡോക്ടറോട് പറയുക. ഗര്‍ഭകാലത്ത് ശരീര ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തരുത്. അമിത വണ്ണം ആണെങ്കില്‍ ഗര്‍ഭകാലത്തിന് മുമ്പ് ബോഡിമാസ് ഇന്‍ഡക്‌സ് 25.0 മുതല്‍ 290.9 വരെ ആയിരിക്കും. അമിത ഭാരമാണെങ്കില്‍, ഗര്‍ഭ കാലത്തിന് മുമ്പ് ബോഡി മാസ് ഇന്‍ഡക്‌സ് 30.0 അല്ലെങ്കില്‍ അതിന് മുകളിലായിരിക്കും.
അമിത വണ്ണമായാല്‍ അത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ അമിത വണ്ണമെന്ന പ്രശ്‌നത്തിന് ഒരിക്കലും ഇടവരുത്തരുത്. അമിത വണ്ണം പലപ്പോഴും അബോര്‍ഷന്‍ വരെ ഉണ്ടാകാന്‍ കാരണമാകുന്നു.
ഗര്‍ഭകാലത്ത് ശരീരഭാരം അമിതമാകുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ അപകടകരമാണ്. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ഗര്‍ഭ കാലത്തും അതിന് മുമ്പും അമിതഭാരം എന്ന ശാരീരിക അവസ്ഥയെ നിയന്ത്രിക്കേണ്ടതാണ്.
ഗര്‍ഭകാലത്ത് 20 ആഴ്ചയ്ക്ക് മുമ്പ് കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ച് ഗര്‍ഭച്ഛിദ്രം സംഭിവിക്കാം.

കുഞ്ഞിന്റെ വളര്‍ച്ച പലപ്പോഴും കൃത്യമായ രീതിയില്‍ ആയിരിക്കില്ല. ഇതിന് കാരണമാകുന്നതും അമിതവണ്ണമായിരിക്കും. അള്‍ട്രാ സൗണ്ട് പോലുള്ള ടെസ്റ്റുകളില്‍ പോലും ഗര്‍ഭ കാലത്ത് ജനന വൈകല്യങ്ങള്‍ കണ്ടെത്തുക എന്നത് ഏറെ വിഷമകരമാണ്. ഗര്‍ഭസ്ഥ ശിശുവിന് വലുപ്പം കൂടുതലാണെങ്കില്‍ പ്രസവ സമയത്ത് സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. കുഞ്ഞിന് അപകടം സംഭവിക്കാന്‍ ഇത് കാരണമാകും. ഗര്‍ഭകാലത്ത് അമിതവണ്ണമെങ്കില്‍ പ്രസവസമയത്ത് സങ്കീര്‍ണ്ണതകള്‍ കൂടാന്‍ സാദ്ധ്യതകളേറെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഗര്‍ഭകാലത്ത് പരിചരണം അത്യാവശ്യമാണ്. പ്രമേഹ പരിശോധന പോലെ വിവിധ പരിശോധനകള്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ രൂപം കിട്ടുന്നതിന് വേണ്ടി അള്‍ട്രസൗണ്ട് പരിശോധനയും മറ്റും നടത്താറുണ്ട്. അമിത വണ്ണം ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം അത് നിയന്ത്രിക്കുക.

Readers Comment

Add a Comment