Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:40 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: അസ്ഥിരോഗ ചികിത്സയിലെ മികവിന്റെ കേന്ദ്രമായ കടപ്പാക്കട ടൗൺ ലിമിറ്റിലെ ‌‌ഡോ. അനൂപ് ഓർത്തോ കെയറിന്റെ ആഭിമുഖ്യത്തിൽ 2019 മാർച്ച് 31 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ അസ്ഥിരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീപുരുഷഭേദമില്ലാതെ, കുട്ടികൾ ഉൾപ്പെടെ അസ്ഥിസംബന്ധമായ വിവിധ രോഗങ്ങളും വൈകല്യങ്ങളും കാരണം ബുദ്ധിമുട്ടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

കാൽമുട്ടു വേദന, ഇടുപ്പുവേദന, നടുവേദന, മറ്റ് സന്ധിവേദനകൾ, സ്‌പോണ്ടിലോസിസ്, ആമവാതം, കാൽമുട്ട് മാറ്റിവയ്‌ക്കൽ- ഇടുപ്പു മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകൾ, പാദങ്ങളിലെ വളവ് ഉൾപ്പെടെയുള്ള അസ്ഥിവൈകല്യങ്ങൾ എന്നിവയ്‌ക്കുള്ള ചികിത്സാ സൗകര്യവും കാൽമുട്ട് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടവർക്ക് സർജറി ഒഴിവാക്കിയുള്ള സ്‌റ്റെംസെൽ തെറാപ്പി സൗകര്യവും ക്യാമ്പിൽ ലഭ്യമാണ്. പ്രമുഖ ആ‌ർത്രോസ്‌കോപ്പി, ആർത്രോപ്ളാസ്റ്റി വിദഗ്ദ്ധൻ ഡോ. അനൂപ് കൃഷ‌്ണ ക്യാമ്പിന് നേതൃത്വം നൽകും.

രജിസ്ട്രേഷനും ഡോക്‌ടേഴ്സ് കൺസൾട്ടേഷനും സൗജന്യമായ ക്യാമ്പിൽ ആനുകൂല്യങ്ങളോടെ തുടർചികിത്സ സ്വീകരിക്കുകയും ചെയ്യാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 85477 05000, 0474- 2764893 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം

Readers Comment

Add a Comment