Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, health, rantidine , tablets, i2inews

ദഹനസംബന്ധമായ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിൻ ഗുളികകളില്‍ അർബുദത്തിന്‌ കാരണമാകുന്ന നൈട്രോ സോഡി മെതൈല്‍ അമീൻ (എന്‍എസ്എംഎ) നേരിയ തോതില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ ചൊല്ലിയുള്ള വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്  പുതിയ പഠനം.

ഗുളികകളിൽ  ചെറിയതോതിൽ എന്‍എസ്എംഎ അടങ്ങിയതായി യുഎസ് ഫുഡ് -ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ(എഫ്ഡിഎ), യൂറോപ്യൻ മെഡിസിൻസ് ഏജൻസി എന്നിവരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

''മരുന്നിൽ കണ്ടെത്തിയ രാസവസ്തുവിന്റെ അളവ് സാധാരണ ഭക്ഷണപദാർത്ഥങ്ങളിൽ കണ്ടുവരുന്നതിലും അല്പം മാത്രം അധികമായതിനാൽ മരുന്നുകൾ തിരിച്ചു വിളിക്കുകയോ മരുന്നുകൾ നിർത്താൻ ആളുകളോട് ഉപദേശിക്കുകയോ എഫ്ഡിഎ ചെയ്തിട്ടില്ല. ഈ മരുന്നിൽ നിന്ന് മാറാൻ താല്പര്യമുള്ളവർ ഡോക്ടറെ കണ്ട് സമാനമായ മറ്റു മരുന്നുകളുടെ ഉപയോഗത്തെപ്പറ്റി സംസാരിക്കേണ്ടതാണ് എന്നാണ് എഫ്ഡിഎ നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിൽ ഭീതിയുടെ സാഹചര്യമില്ല''.-ഈ വിഷയത്തെ പറ്റി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്‌ബുക്ക്  പേജിൽ പറയുന്നു.

ഫേസ് ബുക്ക് കുറിപ്പ് താഴെ 

റാനിറ്റിഡീൻ വിഷമല്ല
ഫേസ്ബുക്കിൽ കണ്ട ഒരു കുറിപ്പാണ് സാൻ്റാക് എന്നൊക്കെ പേരുള്ള റാണിറ്റിഡിൻ എന്ന മരുന്ന് നിരോധിച്ചു എന്നത്. കേട്ടപാതി കേൾക്കാത്ത പാതി അതിനു താഴെ "ആധുനിക വൈദ്യശാസ്ത്രം കൊടുക്കുന്ന വിഷം" എന്ന വിഷയത്തിൽ ചർച്ച കൊടുമ്പിരി കൊള്ളുന്നുണ്ട്.

അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്റ്റ്രേഷൻ കഴിഞ്ഞ സെപ്റ്റംബർ 13 ന് ഒരു പ്രസ്താവന പുറത്തിറക്കി. റാണിറ്റിഡിൻ എന്ന മരുന്നിൻ്റെ ചില ബ്രാൻഡുകളിൽ വളരെ ചെറിയ അളവിൽ  എൻ.ഡി. എം. എ  (എൻ-നൈട്രോസോ ഡൈമീതൈലമീൻ) എന്ന പദാർഥത്തിൻ്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നാണ് പ്രസ്താവന. അവിടം കൊണ്ട് തീരുന്നില്ല. എൻ.ഡി. എം. എ എന്നത് പഴങ്ങളിലും പച്ചക്കറികളിലും പാൽ, പാലുല്പന്നങ്ങൾ, ഇറച്ചി എന്നിവയിലും കാണപ്പെടുന്ന ഒരു മാലിന്യമാണ് എന്ന് എഫ്.ഡി.എ വിശദീകരിക്കുന്നു.

ഇപ്പോൾ പ്രാഥമിക പരിശോധനകളിൽ റാനിറ്റിഡിനിൽ കണ്ടെത്തിയിരിക്കുന്നത് ആ ഭക്ഷണപദാർഥങ്ങളിൽ പ്രതീക്ഷിക്കുന്നതിനെക്കാൾ ഒരല്പം മാത്രം കൂടുതലാണ് എന്നും കുറിപ്പിൽ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പഠനങ്ങൾ നടത്തുകയാണെന്നും ഇപ്പോൾ മരുന്ന് പിൻവലിക്കാൻ എഫ്.ഡി.എ ആവശ്യപ്പെടുന്നില്ലെന്നും പ്രസ്താവനയിലുണ്ട്. ന്യൂസിലന്റിൽ നടന്ന പുതിയ പഠനത്തിൽ റാനിറ്റിഡിൻ സുരക്ഷിതമാണെന്ന് ഉറപ്പുപറയുന്നു.

കണ്ടുപിടിക്കപ്പെട്ട കാലത്ത് ഒരു വിപ്ലവമായിരുന്നു റാനിറ്റിഡിൻ. 1980കളിൽ ലോകത്ത് ഏറ്റവുമധികം വിറ്റ മരുന്നുകളിൽ ഒന്നും അതുതന്നെയായിരുന്നു. ഓപ്പറേഷൻ ഇല്ലാതെ ചികിത്സിക്കാൻ പറ്റാത്ത ലക്ഷക്കണക്കിന് രോഗികളിലെ അൾസറുകളാണ് റാനിറ്റിഡിൻ നിസ്സാരമായി മാറ്റിയത്. അൾസറിനുള്ള ശസ്ത്രക്രിയകൾ ഇല്ലാതായി എന്നു തന്നെ പറയാം. റാന്റാക്, സാന്റാക് എന്നീ പേരുകളിലൊക്കെ ഇന്ത്യയിലും വിദേശത്തും ഈ മരുന്ന് സ്വീകാര്യവുമായി. ലക്ഷക്കണക്കിന് ആളുകളെ മാരകമായ ആമാശയ ക്യാൻസറിൽ നിന്ന് റാനിറ്റിഡീൻ സംരക്ഷിച്ചു. റാനിറ്റിഡീനെക്കാൾ ഫലപ്രദമായ വേറെ ക്ലാസുകളിൽ ഉള്ള മരുന്നുകൾ കണ്ടെത്തിയതോടെ പ്രഭാവം ഒന്നു മങ്ങിയെങ്കിലും ഇന്നും വളരെ വ്യാപകമായി കുറിച്ചുകൊടുക്കപെടുന്ന മരുന്നാണ് ഇത്

Readers Comment

Add a Comment