Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇ ഹെൽത്ത് പദ്ധതിയിൽ കീഴിൽ മെഡിക്കൽ കോളേജ് ഒ പി വിഭാഗത്തിൽ നടന്നുവരുന്ന ആധുനികവത്കരണ നടപടികൾ പൂർണതയിലേയ്ക്ക്. എസ് എ ടി യിലെ പീഡിയാട്രിക് സർജറി, ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് എന്നിവയിലെ കംപ്യൂട്ടർവത്കരണം ഉടൻ പൂർത്തിയാകും. ഇതോടെ മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളിലെ ഒ പി വിഭാഗങ്ങൾ പൂർണമായും ഇ ഹെൽത്ത് വിഭാഗത്തിൽ കീഴിൽ കൊണ്ടുവരാനാകും. അടുത്ത ഘട്ടമായ ഐ പി ( ഇൻ പേഷ്യന്റ്) പരിഷ്കരണം ഉടൻ ആരംഭിക്കും സോഫ്ട് വെയർ നവീകരിച്ചു കിട്ടുന്ന മുറയ്ക്ക് ഐ പി യിലേക്കുള്ള ചുവടുമാറ്റം ഉണ്ടാകും. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള പരിഷ്കാര നടപടികൾ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ഗുണാനുഭവങ്ങൾ രോഗികൾക്ക് ലഭിച്ചു തുടങ്ങിയിരുന്നു. ഒപി ടിക്കറ്റ് എടുക്കുന്നതിലെ സുതാര്യതയും ക്യൂ സമ്പ്രദായവും തിരക്കൊഴിവാക്കി സമാധാനത്തോടെ ഡോക്ടറെ കാണാനുള്ള ഡിസ്പ്ലേ സംവിധാനവുമെല്ലാം ജനങ്ങൾക്ക് സൗകര്യപ്രദമായി മാറിയതോടെ ദീർഘനാളായി ആശുപത്രിയിലെത്തുന്ന രോഗികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്ഥാനുഭവമായി മാറി. മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളിൽ ആകമാനം ഒ പി വിഭാഗത്തിൽ പുത്തൻ സംവിധാനം പ്രാവർത്തികമാകുകയാണ്. ഇ ഹെൽത്ത് പദ്ധതിയുടെ തുടക്കത്തിൽ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പോലുമില്ലാതെ ഡോക്ടര്‍മാര്‍ക്ക് സ്വയം ശേഖരിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയിലാകെയുള്ള നിരവധി സോഫ്ട് വെയര്‍ കമ്പനികള്‍ പരമാവധി പരിശ്രമിച്ചിട്ടും കഴിയാത്ത കാര്യമാണ് ഇ ഹെല്‍ത്ത് പദ്ധതിയ്ക്കു കീഴില്‍ വിജയകരമായി നടന്നത്. ചെറിയ രോഗവുമായി വന്നിട്ടുള്ള രോഗിയുടെ പോലും വിവരങ്ങള്‍ ശേഖരിച്ചു.
പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച ഡിസ്പ്ലേ ബോര്‍ഡുകളിലൂടെ ഡോക്ടറെ കാണാനെത്തുന്ന രോഗികള്‍ക്ക് തങ്ങളുടെ ഊഴമനുസരിച്ച് തിരക്കുകളിൽ നിന്നൊഴിവായി ഒപിമുറിക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്നതും പ്രധാന നേട്ടമാണ്. ഒപികളിലെ പരിഷ്കാര പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായതോടെ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെ ലക്ഷ്യം കൂടിയാണ് ഇവിടെ സഫലമാകുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബ് സംവിധാനങ്ങളിലും ഇ ഹെൽത്തിന്റെ നേട്ടങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ഒരു രോഗിയുടെ വിവിധ ലാബ് പരിശോധന തുടക്കം മുതല്‍ പരിശോധനാഫലം ലഭിക്കുന്നതുവരെ തികച്ചും ലളിതവും സൗകര്യപ്രദവുമായി മാറി. ഒപിയില്‍ ചികിത്സയ്ക്കെത്തുന്ന ഒരു രോഗിയ്ക്ക് രക്ത പരിശോധനയ്ക്ക് സാമ്പിൾ നൽകിയാൽ പരിശോധനാ ഫലം രോഗിയുടെ മൊബൈൽ ഫോണിലും നേരിട്ടും ലഭിക്കും.
ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ നടപ്പാക്കിയ പാക് സ് (പിക്ചർ ആർക്കൈവിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം) സംവിധാനമാണ് മറ്റൊരു ജനകീയ പദ്ധതി. രോഗിയുടെ എക്സ് റേ നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറുടെ കംപ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്.
29.68°C







