Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

എല്ലാ അവയവങ്ങളുമായും അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന അക്ഷരക്കൂട്ടമാണ് 'ഐറ്റിസ്-'. കോശങ്ങളെ ബാധിക്കുന്ന സെല്ലുലൈറ്റിസ് മുതൽ തലച്ചോറിന്റെ മെനിൻജൈറ്റിസ് വരെ ചെറുതും വലുതുമായ എല്ലാ അവയവങ്ങളെയും ചേർത്തു പറയപ്പെടുന്ന ഈ വാക്ക് നീർക്കെട്ടിനെ സൂചിപ്പിക്കുവാനാണ് ഉപയോഗിക്കുന്നത്. ശരീരത്തെ ആക്രമിക്കുന്ന അന്യവസ്തുക്കളെ പ്രതിരോധിക്കുവാൻ കാവൽഭടന്മാരായ വെളുത്ത രക്താണുക്കളും പ്ളാസ്മ എന്ന ദ്രാവകാംശവും കൂടി രക്തക്കുഴലിന്റെ ഭിത്തിയെ ഭേദിച്ച് ഒത്തുകൂടുമ്പൊഴാണ് നീർക്കെട്ടുണ്ടാകുന്നത്-.
ശരീരത്തിൽ ചുവപ്പ്, വീക്കം, ചൂട്-, വേദന എന്നീ പ്രധാനലക്ഷണങ്ങളും പ്രവർത്തനശേഷിക്കുറവുമാണ് നീർക്കെട്ടുണ്ടാകുമ്പോൾ സംഭവിക്കുന്നത്-. അലോസരമുണ്ടാക്കുന്ന വസ്തുവിന്റെ സ്വഭാവവും ആതിഥേയകോശത്തിന്റെ ശേഷിയുമനുസരിച്ച് നീർക്കെട്ടിന്റെ കാഠിന്യവും വ്യത്യസ്തമായിരിക്കും രോഗാണുക്കൾ എന്ന ജീവനുളള കാരണങ്ങളും ഭൗതികരാസ കാരണങ്ങളും വിഷവസ്തുക്കളുമാണ് ശരീരത്തിൽ നീർക്കെട്ടുണ്ടാക്കുന്നത്. മുറിവ്, അന്യവസ്തുക്കൾ, അത്യധികമായ ചൂട്, തണുപ്പ്, തീപ്പൊളളൽ, മർദ്ദം, വൈദ്യുതി, എക്സ് റേ, റേഡിയേഷൻ, ഹിമപ്രദേശങ്ങളിൽ ജോലിചെയ്യുന്നവരിൽ ഉണ്ടാകുന്ന ഫ്രോസ്റ്റ് ബൈറ്റ് എന്നിവ ഭൗതികകാരണങ്ങളുടെ ഗണത്തിലും അമ്ലങ്ങൾ, ക്ഷാരങ്ങൾ എന്നിവ രാസകാരണങ്ങളുടെ ഗണത്തിലും പെടുന്നു. അലോസരമുണ്ടാകുന്ന ഭാഗത്തെ രക്തക്കുഴലുകൾ ആദ്യം ചുരുങ്ങുകയും പെട്ടെന്നുതന്നെ വികസിക്കുകയും താരതമ്യേന പ്രവർത്തനം കുറഞ്ഞ ചെറുരക്തക്കുഴലുകൾപോലും രക്തം ഇരമ്പിക്കയറി നിറയുകയും ചെയ്യുന്നതിനാലാണ് നീരുളള ഭാഗത്തു ചുവപ്പും ചൂടുമുണ്ടാകുന്നത്.
മിക്ക സന്ദർഭങ്ങളിലും ശ്വേതാണുക്കൾ രോഗാണുക്കളെ ഉടനടി തന്നെ നശിപ്പിക്കുന്നതിനാൽ അധികനേരത്തിനു മുൻപേ നീരു സ്വയം മാറും. ബാക്ടീരിയകളെയും അവയുണ്ടാക്കുന്ന വിഷവസ്തുക്കളെയും നശിപ്പിക്കുന്ന ആന്റി ബാക്ടീരിയൽ ആന്റിബോഡി, ആന്റി ടോക്സിൻ ആന്റിബോഡി എന്നീ രാസഘടകങ്ങൾവഴി ശരീരത്തിന് നീർക്കെട്ടിനെ ഒരു പരിധിവരെ സ്വയം പ്രതിരോധിക്കാൻ കഴിയും.
അലോസരമുണ്ടാകുന്ന ഭാഗത്തെ രക്തക്കുഴലുകൾ ആദ്യം ചുരുങ്ങുകയും പെട്ടെന്നുതന്നെ വികസിക്കുകയും താരതമ്യേന പ്രവർത്തനം കുറഞ്ഞ ചെറുരക്തക്കുഴലുകൾപോലും രക്തം ഇരമ്പിക്കയറി നിറയുകയും ചെയ്യുന്നതിനാലാണ് നീരുളള ഭാഗത്തു ചുവപ്പും ചൂടുമുണ്ടാകുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ചിലപ്പോൾ കോശങ്ങൾ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുവരുന്നത്ര പൂർണ്ണവും മറ്റുചിലപ്പോൾ മുറിവുകൾ കൂടിച്ചേർന്ന് കലകളാകുന്ന അവസ്ഥയോ ഇനിയും ചിലപ്പോൾ കേടുവന്ന പഴയ ഭാഗങ്ങൾ പുതിയവയെ സൃഷ്ടിച്ചെടുക്കുകയോ ആവാം.
കലകളായി മാറുന്ന ഭാഗങ്ങളിൽ പക്ഷേ വിയർപ്പു ഗ്രന്ഥികളും സെബേഷ്യസ്- ഗ്രന്ഥികളും കാണുകയില്ല. കുട്ടികളിൽ വേഗത്തിലും രക്തചംക്രമണം സാവധാനത്തിലാകയാൽ പ്രായമായവരിൽ താമസിച്ചുമാണ് അറ്റകുറ്റപ്പണികൾ സംഭവിക്കുക. അതുപോലെ പ്രധാനമാണ് ഭക്ഷണത്തിലെ പ്രോട്ടീൻ, വിറ്റമിൻ സി ഇവയുടെ അഭാവമുണ്ടാക്കുന്ന കാലതാമസവും.
ടോൺസിലൈറ്റിസ്, ഗാസ്ട്രൈറ്റിസ്, സൈനസൈറ്റിസ്,മെനിൻഞ്ചൈറ്റിസ്, നെഫ്രൈറ്റിസ്, ഹെപ്പറ്റൈറ്റിസ്, ഹൃദയം, ശ്വാസകോശം, ഉദരാവയവങ്ങൾ എന്നിവയെ പൊതിയുന്ന സിറസ് ആവരണങ്ങളുടെ സിറോസൈറ്റിസ്-, ഇവയെല്ലാംതന്നെ ഐറ്റിസിനോടു ചേർന്നുവരുന്ന അവയവങ്ങളുടെ നീർക്കെട്ടുകളാണ്.
നീർക്കെട്ടിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ. ഏതു രോഗാവസ്ഥയാണ് നീർക്കെട്ടുണ്ടാക്കുന്നത് അതിന് ചികിത്സചെയ്യണം.