Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രക്തക്കുഴലുകളുടെയും വെരിക്കോസ് വെയിനിന്‍റെയും പ്രത്യേക ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു. രക്തക്കുഴല്‍ സംബന്ധമായ എല്ലാ രോഗങ്ങളും വെരിക്കോസ് വെയിന്‍, വെരിക്കോസ് അള്‍സര്‍ എന്നിവയ്ക്കൊപ്പം ഡയാലിസിസ് ചെയ്യുന്നതിനായി ശസ്ത്രക്രിയയിലൂടെയുണ്ടാക്കുന്ന  ഫിസ്റ്റുല (മുറിവുണ്ടാക്കല്‍), അതിന്‍റെ തുടര്‍ പരിശോധനകള്‍ എന്നിവയാണ് പുതിയ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ പുതിയ ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ജറി വിഭാഗം മേധാവി ഡോ അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബിജോണ്‍, ഡോ നിസാറുദീന്‍, ഡോ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ സംസാരിച്ചു. വാസ്കുലാര്‍ സര്‍ജന്‍ ഡോ ആര്‍ സി ശ്രീകുമാര്‍  സ്വാഗതം പറഞ്ഞു. രോഗികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ ജനറല്‍ സര്‍ജറി വിഭാഗത്തിന്‍ കീഴില്‍ നടപ്പാക്കിവരുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ എണ്ണം ഇതോടെ നാലായി. തൈറോയിഡും അനുബന്ധ അസുഖങ്ങളുടെയും സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങളുടെയും ചികിത്സയ്ക്കുള്ള ക്ലിനിക്ക്, അന്നനാളം, ആമാശയം, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കായി ഹെപ്പറ്റോബിലിയറി ആന്‍റ് അപ്പര്‍ ഗ്യാസ്ട്രോ ഇന്‍റസ്റ്റിനല്‍ ട്രാക്ട് ക്ലിനിക്ക്, വന്‍കുടല്‍, മലദ്വാരം എന്നീ അവയവങ്ങളുടെ രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി കൊളോറെക്ടല്‍ സര്‍ജറി ആന്‍റ് ഹെമറോയിഡ്സ് ക്ലിനിക്ക് എന്നിവയാണ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ആരംഭിച്ച മറ്റു സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍. 

Readers Comment

Add a Comment