Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിപ വൈറസ് പനിയുടെ ഭീഷണി കഴിഞ്ഞതേയുള്ളൂ. അടുത്ത ഭീകരന്‍ വരവറിയിച്ചു കഴിഞ്ഞു- കോംഗോ പനി. യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയ ഇറച്ചിവെട്ടുകാരനായ മലപ്പുറം സ്വദേശിക്ക് കോംഗോ പനിയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വിശദപരിശോധനകള്‍ക്കായി ഇയാളുടെ ശരീരസ്രവങ്ങള്‍ കേന്ദ്ര ലബോറട്ടറികളിലേക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ 29-ാം തീയതിയാണ് ഇയാള്‍ യു.എ.ഇയില്‍ നിന്ന് നെടുമ്പാശേരിയിലെത്തി, അവിടെ നിന്ന് നാട്ടിലേക്കു തിരിച്ചത്. തൃശൂരില്‍ എത്തിയപ്പോഴേക്കും അവശനിലയിലായ ഇയാളെ അവിടെത്തന്നെ ആശുപത്രിയില്‍ ആക്കുകയായിരുന്നു.
കേരളത്തില്‍ രണ്ടാം തവണയാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011-ല്‍ പത്തനംതിട്ട ജില്ലയില്‍ രോഗം പ്രത്യക്ഷപ്പെട്ട ശേഷം കോംഗോ പനിയുടെ കേരള സന്ദര്‍ശനം ഇപ്പോഴാണ്. ക്രിമിയന്‍ കോംഗോ ഹെമറാജിക് ഫീവര്‍ (സി.സി.എച്ച്.എഫ്) എന്നാണ് കോംഗോ പനിയുടെ ശരിപ്പേര്.  കന്നുകാലികള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലെ ചെള്ളില്‍ നിന്ന് രോഗം മനുഷ്യനിലേക്കു പടരുന്നത്.
രോഗബാധിതരുടെ രക്തം, ഉമിനീര്, ഛര്‍ദ്ദില്‍, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം രോഗബാധയ്ക്ക് ഇടയാക്കും. രോഗബാധയേറ്റാല്‍ മൃഗങ്ങളിലോ മനുഷ്യരിലോ പ്രയോഗിക്കാവുന്ന കുത്തിവയ്പുകള്‍ ഇവതുവരെയില്ല. മരണനിരക്ക് 40 ശതമാനം വരെ എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
കോംഗോ പനിയുടെ ഉദ്ഭവം റഷ്യയിലാണ്. റഷ്യയിലെ ക്രിമിയയില്‍ 1944- ല്‍ പടര്‍ന്നുപിടിച്ച കോംഗോ പനി പിന്നീട് മരണം വിതച്ചത് 1969-ല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ആണ്. അതുകൊണ്ടാണ്, ക്രിമിയന്‍- കോംഗോ ഹെമറാജിക് ഫീവര്‍ എന്ന പേര്.
കന്നുകാലികള്‍, ചെമ്മരിയാട്, ആടുകള്‍ തുടങ്ങിയവയെയാണ് സാധാരണയായി രോഗം ബാധിക്കുന്നത്. പക്ഷികളില്‍ കോംഗോ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കന്നുകാലികളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് (അറവുശാലകള്‍, ഫാമുകള്‍, കന്നുകാലികളെ ഉപയോഗിക്കുന്ന കൃഷിയിടങ്ങള്‍, മൃഗചികിത്സാ കേന്ദ്രങ്ങള്‍) എന്നിവിടങ്ങളില്‍ നിന്ന് രോഗബാധയേല്ക്കാന്‍ സാധ്യത അധികമാണ്.
രോഗലക്ഷണങ്ങള്‍: കടുത്ത പനി, പേശികള്‍ക്ക് വേദന, തലവേദന, നടുവേദന, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ടവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി.
മുന്‍കരുതലുകള്‍: വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളുടെ ശരീരത്തില്‍ ചെള്ളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക, വസ്ത്രങ്ങളില്‍ പറ്റിയിരുന്നാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായകമാകുന്നതിന് ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, അനുവദനീയമായ വീര്യമുള്ള കീടനാശിനികള്‍ പ്രയോഗിക്കാം. രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെട്ടാല്‍ എത്രയും വേഗം വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയരാവുക.

Readers Comment

Add a Comment