Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

അത്രയേറെ കേട്ടുപരിചയമില്ലാത്ത രോഗമാണ് ഫൈബ്രോമയാള്‍ജിയ. ഈ രോഗവുമായി മല്ലിടുന്ന എന്നാല്‍ ഇതേക്കുറിച്ച് യാതൊരു അറിവുമില്ലാത്ത നിരവധി പേര്‍ നമുക്കിടയിലുണ്ട്. വിട്ടുമാറാത്ത ശരീരവേദന, ക്ഷീണം, ഉറക്കക്കുറവ്, തലവേദന, അമിത ഉല്‍ക്കണ്ഠ എന്നിവയൊക്കെയാണ് ഫൈബ്രോ മയാള്‍ജിയയുടെ ലക്ഷണങ്ങള്‍.
ശരീരമാകെ പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുമെങ്കിലും വൈദ്യ പരിശോധനകളില്‍ തികച്ചും നോര്‍മലാണെന്നായിരിക്കും ഫലം ലഭിക്കുക. കാരണം ഈ രോഗത്തിന് ലാബ് പരിശോധന സാധ്യമല്ല. രോഗ ചരിത്രവും രോഗിയുടെ വിശദമായ ദേഹ പരിശോധനയും മാത്രം നോക്കിയാണ് രോഗനിര്‍ണയം നടത്തുന്നത്. എന്നാല്‍, സമാന ലക്ഷണങ്ങളുള്ള സന്ധിവാത രോഗങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്താനായി ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വിശദമായ പരിശോധനകള്‍ ആവശ്യവുമാണ്.