Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊഴുപ്പ് അഥവാ ഫാറ്റ് ആരോഗ്യകാര്യത്തില്‍ വില്ലനാണെങ്കില്‍, ഒരു വില്ലാധിവില്ലനെ പരിചയപ്പെട്ടോളൂ: ട്രാന്‍സ്ഫാറ്റ്! ആള്‍ പുതുമുഖമൊന്നുമല്ലെങ്കിലും, ട്രാന്‍സ്ഫാറ്റുകളുടെ കുഴപ്പങ്ങളെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നത് കുറച്ചു വൈകിയാണ്. കൊഴുപ്പ് തന്നെ അപകടകാരി ആയിരിക്കെ, ട്രാന്‍സ്ഫാറ്റ് എന്ന കൃത്രിമ കൊഴുപ്പ് സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചെറുതല്ല. ഹൃദ്‌രോഗം മുതല്‍ ക്യാന്‍സര്‍ സാധ്യത വരെ പലമടങ്ങ് കൂട്ടുന്ന ഈ കൊലയാളി നമ്മുടെ ശരീരത്തില്‍ എത്തുന്നത് ഫാസ്റ്റ്ഫുഡുകള്‍ വഴിയാണ് എന്നതാണ് ഏറെ ആശങ്കജനകം.
ഫാറ്റുകള്‍ പ്രകൃത്യാ ഉള്ള ഊര്‍ജ്ജസ്രോതസുകളാണെങ്കില്‍, ട്രാന്‍സ്ഫാറ്റുകള്‍ പ്രധാനമായും മനുഷ്യസൃഷ്ടിയാണ്. സസ്യ എണ്ണകളില്‍ ഹൈഡ്രജന്‍ ചേര്‍ത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ട്രാന്‍സ്ഫാറ്റുകള്‍ ഹോട്ടല്‍ഭക്ഷണത്തിലും ബേക്കറി പലഹാരങ്ങളിലും ചേര്‍ക്കുന്നത് അവയുടെ രുചി വര്‍ദ്ധിപ്പിക്കാനും, ദീര്‍ഘസമയം കേടാകാതിരിക്കാനുമാണ്. ഹോട്ടലുകളിലും മറ്റും മാംസം ഫ്രൈ ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ ഇവ ചേര്‍ത്താല്‍ ആ എണ്ണം എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം!
ചില മൃഗങ്ങളുടെ മാംസം, പാല്‍ എന്നിവയില്‍ ചെറിയ അളവില്‍ ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇവ കൃത്രിമമായി തയ്യാറാക്കുന്ന ട്രാന്‍സ്ഫാറ്റുകളോളം അപകടകാരികളല്ല. അമേരിക്ക, ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ ഉള്‍പ്പെടെ പല രാജ്യങ്ങളും ഭക്ഷ്യവസ്തുക്കളില്‍ ട്രാന്‍സ്ഫാറ്റുകള്‍ ചേര്‍ക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിയാണെങ്കിലും അപകടം തിരിച്ചറിഞ്ഞ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ പടിപടിയായി ഈ വില്ലനെ നിരോധിക്കാനുള്ള നടപടികള്‍ തുടങ്ങുകയാണ്. ആദ്യഘട്ടമായി വരുന്നത് നിയന്ത്രണമാണ്. ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ആകെ കൊഴുപ്പിന്റെ രണ്ടു ശതമാനത്തില്‍ അധികം ട്രാന്‍സ്ഫാറ്റുകള്‍ പാടില്ലെന്ന നിയന്ത്രണമാണ് ആദ്യം വരിക.
രുചി കൂട്ടുമെന്നതോ, ആഹാരപദാര്‍ത്ഥങ്ങള്‍ ദീര്‍ഘനാള്‍ കേടാകാതിരിക്കും എന്നതോ അല്ല മറിച്ച്, ഇവ ചേര്‍ത്ത എണ്ണ പല തവണ ഉപയോഗിക്കാം എന്നതും വളരെ വിലക്കുറവാണ് എന്നതമാണ് ട്രാന്‍സ്ഫാറ്റുകളോടുള്ള ഹോട്ടല്‍ ഉടമകളുടെ കമ്പത്തിനു കാരണം. ഫ്രൈ ചെയ്യതും ബേക്ക് ചെയ്തതുമാ ഉത്പന്നങ്ങള്‍, കേക്കുകള്‍, ബിസ്‌കറ്റുകള്‍, ഫ്രോസന്‍ പിസ തുടങ്ങി ബേക്കറി ഉത്പന്നങ്ങള്‍ മിക്കതിലും സംസ്‌കരിച്ച (പ്രോസസ്ഡ്) ഇറച്ചി വിഭവങ്ങളിലുമാണ് ട്രാന്‍സ്ഫാറ്റുകള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്.
ശരീരത്തിലെ നല്ല കൊളസ്‌ട്രേള്‍ ആയ എച്ച്.ഡി.എല്ലിന്റെ അളവ് താഴ്ത്തിയും, ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്ലിന്റെ നില ഉയര്‍ത്തിയുമാണ് ട്രാന്‍സ്ഫാറ്റ് അപകടക്കെണി ഒരുക്കുന്നത്. പ്രധാനമായും ഹൃദയാരോഗ്യത്തെയാണ് ട്രാന്‍സ്ഫാറ്റുകള്‍ വെല്ലുവിളിക്കുക. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക- ഫാസ്റ്റ്ഫുഡ് ഉപയോഗം നിയന്ത്രിക്കുക. പായ്ക്കറ്റില്‍ വരുന്ന കേക്കുകള്‍, ബിസ്‌കറ്റുകള്‍, മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ എന്നിയുടെ കവറില്‍ ചെറിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇന്‍ഗ്രേഡിയന്റ്‌സ് പട്ടിക പരിശോധിക്കുക. ട്രാന്‍സ്ഫാറ്റിന്റെ അളവ് രണ്ടു ശതമാനത്തിലും അധികമാണെങ്കില്‍ ആ ഉത്പന്നം കടയില്‍ത്തന്നെ വച്ചേക്കുക.
30.82°C







