Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹെയര്‍ഡൈകള്‍ ഉപയോഗിക്കുന്നത്  അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡൈയില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ചെവി, കണ്ണ്, മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയും വരുത്തും. കൂടാതെ മുടി കൊഴിയുന്നതിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട് തിളക്കം ഇല്ലാതാകുന്നതിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.ഹെയര്‍ ഡൈ ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനാണ് പ്രധാനമായും കാരണമാകുന്നത്. 35നും 75നും ഇടക്ക് പ്രായമുള്ള 46709 സ്ത്രീകളിലാണ് സര്‍വേ നടത്തിയത്.

വെളുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളെ അപേക്ഷിച്ച് ഡൈ ഉപയോഗിക്കുന്ന കറുത്തവര്‍ഗ്ഗക്കാരില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. മാസത്തില്‍ ഒന്നോ അതിലധികമോ തവണ ഡൈ ഉപയോഗിക്കുന്ന കറുത്തവര്‍ഗ്ഗക്കാരില്‍ 45 ശതമാനത്തിലേറെയാണ് അര്‍ബുദസാധ്യത. വെളുത്തവര്‍ഗ്ഗക്കാരില്‍ ഇത് ഏഴ് ശതമാനമാണ്.

അതേസമയം സ്താനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഹെയര്‍ ഡൈയിലെ വസ്തു ഏതെന്ന് തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏകദേശം 5000ത്തിലേറെ രാസവസ്തുക്കള്‍ ഹെയര്‍ഡൈയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

Readers Comment

Add a Comment