Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കുറവായിരിക്കും. ഇത് ചില ചര്‍മ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു. കൂടുതല്‍ കരുതല്‍ ചര്‍മ്മത്തിന് വേണ്ട സമയമാണ് മഞ്ഞുകാലം. ചില ചര്‍മ്മ രോഗങ്ങള്‍ മഞ്ഞുകാലത്ത് കൂടുമെന്നത് ചര്‍മ്മ സംരക്ഷണത്തിന്റെ പ്രാധാന്യം കൂട്ടുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.വരണ്ട ചര്‍മ്മമുള്ള കുട്ടികളില്‍ തണുപ്പുകാലത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിക്കേണ്ട രോഗമാണ് കരപ്പന്‍ . ഇത് വന്നാല്‍ ചര്‍മ്മം ചൊറിഞ്ഞു തടിക്കുന്നു. കരപ്പനുള്ള കുട്ടികള്‍ സോപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. സോപ്പിനു പകരമായി ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സറുകള്‍ ഉപയോഗിക്കാവുന്നതാണ്.

മാത്രമല്ല കുളി കുളിക്കുന്നതിന് മുന്‍പ് എണ്ണ ശരീരത്തില്‍ പുരട്ടുന്നത് നല്ലതല്ല. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും. ഇതിന് പകരമായി കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാനുള്ള ബാത്ത് ഓയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തണുപ്പുകാലത്ത് രൂക്ഷമാകുന്ന മറ്റു ചില ചര്‍മ്മ രോഗങ്ങളാണ് താരന്‍, പലതരം അലര്‍ജികള്‍, ഫോര്‍ഫൂട്ട് എക്‌സീമ , നമൂലാര്‍ എക്‌സീമ , പാദം വിണ്ടുകീറല്‍ എന്നിവ.

വരണ്ട ചര്‍മ്മമുള്ളവര്‍  മഞ്ഞുകാലത്ത്ദി വസം രണ്ടോ മൂന്നോ തവണ മോയ്ചുറൈസർ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് തണുപ്പുകാലത്ത് ഓയില്‍ ഫ്രീ  മോയ്ചുറൈസർ ഉപയോഗിക്കാവുന്നതാണ്.

Readers Comment

Add a Comment