Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:45 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരുതരം വാതരോഗത്തെയാണ് സയാറ്റിക്ക എന്നു വിശേഷിപ്പിക്കുന്നത്. നട്ടെല്ലിൽ നിന്ന് തുടങ്ങി കാലുകളിലേക്ക് പടരുന്ന ഒരു വേദനയാണ് പ്രധാന ലക്ഷണം. കാലിന്റെ പിൻവശത്തുള്ള മരവിപ്പ്, തരിപ്പ്, വേദന തുടങ്ങിയവയൊക്കെ സയാറ്റിക്കയുടെ ലക്ഷണമാകാം. നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്‌കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന് കാരണമാവുന്നത്. അതേപോലെ ഡിസ്‌കിനുണ്ടാവുന്ന തേയ്മാനം, സ്ഥാനചലനം എന്നിവകൊണ്ടും രോഗം വരാം. പരിധിയിൽ കവിഞ്ഞ ഭാരം വഹിക്കുന്നവർ, അമിതമായി വ്യായാമം ചെയ്യുന്നവർ എന്നിവർക്ക് ഈ അസുഖം വരാൻ സാധ്യതയുണ്ട്. സ്ഥിരമായി ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നതും ഗർഭിണിയായിരിക്കുമ്പോൾ വീഴുകയോ കാലിടറുകയോ ചെയ്യുന്നതും സയാറ്റിക്കയ്ക്ക് ഇടയാക്കാം. നടന്നുതുടങ്ങുന്ന പ്രായത്തിൽ കുട്ടികൾ തുടരെത്തുടരെ നടുവിടിച്ച് വീഴാതെ ശ്രദ്ധിക്കണം. ഭാവിയിൽ ഇതും അസുഖം വരാൻ കാരണമയേക്കാം.

ലക്ഷണങ്ങൾ

1)​ കാലിന്റെ താഴെ തുടങ്ങി നട്ടെല്ലുവരെ വ്യാപിക്കുന്ന വേദന
2)​ കാലിന്റെ പുകച്ചിൽ
3)​ കാൽ വിറയ്ക്കുന്നതുപോലെ തോന്നൽ
4)​ ഒരു കാലിന് മാത്രം മരവിപ്പോ ബലക്ഷയമോ ഉണ്ടാവുക
5)​ ഷോക്കടിക്കുംപോലെ തോന്നിപ്പിക്കുന്ന വേദന
.6)​ കാൽ തുടിക്കുന്നതുപോലുള്ള തോന്നൽ

ചികിത്സ

ആയുർവേദത്തിൽ സയാറ്റിക്കയെ വാതരോഗത്തിന്റെ വകഭേദമായാണ് വിശേഷിപ്പിക്കുന്നത്. ധാന്വാമൃധാര, പൊടിക്കിഴി, നാരങ്ങാക്കിഴി, ഇലക്കിഴി, പിഴിച്ചിൽ എന്നീ ചികിത്സകളാണ് ചെയ്യുന്നത്. മരുന്നരച്ചിടുകയും തൈലത്തിൽ തുണി നനച്ചിടുകയും ചെയ്യാറുണ്ട്. വിരേചനം (വയറിളക്കൽ), വസ്തി എന്നിവയും ചെയ്യാറുണ്ട്. ഗന്ധർവഹസ്ത്യാദി കഷായം, രാസ്‌നാസപ്തകം കഷായം, രാസ്‌നൈരണ്ഡാദി കഷായം, സഹചരാദി കഷായം എന്നിവയിലേതെങ്കിലും കഴിക്കേണ്ടതാണ്. കരുതൽ നല്ലത്തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ നടുവ് നിവർത്തി പാദങ്ങൾ നിലത്തുറപ്പിച്ചിരിക്കണം. നടുവ് കുനിയാതെ നിവർന്നിരിക്കത്തക്കവിധം മേശയും കസേരയുമായുള്ള അകലം ക്രമീകരിക്കണം. ഒരേ രീതിയിൽ അധികനേരം ഇരിക്കുന്നത് ഒഴിവാക്കണം. അര മണിക്കൂർ കൂടുമ്പോഴെങ്കിലും അൽപനേരം നടക്കണം. കൈയും കാലും ഇടയ്ക്കിടെ ഇളക്കുന്നത് നടുവിന്റെ സമ്മർദം കുറയ്ക്കും.

Readers Comment

Add a Comment