Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ്. നിലവില്‍ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികിത്സ വെട്ടിക്കുറയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ല. ശ്രീചിത്രയില്‍ അര്‍ഹിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ സൗജന്യ ചികിത്സയ്ക്ക് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (KASP) ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇപ്പോഴും ചേര്‍ന്നിട്ടില്ല. കാര്‍ഡിയോളജി ന്യൂറോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ സംവിധാനമുള്ള ആശുപത്രിയാണ് ശ്രീചിത്ര. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ശ്രീചിത്രയെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു