Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:09 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിക്ക അമ്മമാരെയും അലട്ടുന്ന ഒന്നാണ് കുഞ്ഞുങ്ങള്‍ ഭക്ഷണത്തോട് കാട്ടുന്ന വിമുഖത. പഠിച്ച പണി പതിനെട്ടും പയറ്റിയാലും കുട്ടികള്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ മടി കാട്ടാറുണ്ട്. ഇതിന് ചില പൊടിക്കൈകള്‍ നമുക്ക് പരീക്ഷിക്കാം. കുട്ടികള്‍ക്ക് ഇടവിട്ട് ഇടവിട്ട് ഭക്ഷണം നല്‍കാന്‍ ശ്രമിക്കാം. ദിവസം അഞ്ച് നേരം ഭക്ഷണം കൊടുക്കാം. വെള്ളവും ധാരാളം കൊടുക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

ഭക്ഷണം കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് ആദ്യമായി ഒരു ഷെഡ്യൂള്‍ തയാറാക്കുക. നല്ല പോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് വാശിയും ദേഷ്യവും വളരെ കുറവായിരിക്കും. രണ്ട് വയസുമുതല്‍ എട്ടുവയസുവരെയുള്ള കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട്. കുഞ്ഞ്മുലപ്പാല്‍ കുടിക്കുന്ന പ്രായമാണെങ്കില്‍ മറ്റുഭക്ഷണം കൊടുത്തു  ബുദ്ധിമുട്ടിക്കേണ്ടതില്ല. കാരണം കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ മുലപ്പാലിലൂടെ ലഭിക്കുന്നുണ്ട്. ബുദ്ധി വളര്‍ച്ചയ്ക്കും കാര്യങ്ങള്‍ മനസിലാക്കാനും കുട്ടികള്‍ക്ക് രോഗപ്രതിരോധ ശക്തി വര്‍ധിക്കാനും മുലപ്പാല്‍ തന്നെയാണ് നല്ലത്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അസുഖങ്ങള്‍ കുറവായിരിക്കും. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെയും കൊണ്ട് യാത്ര പോകുമ്പോഴാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. യാത്ര പോകുമ്പോള്‍ മിക്ക കുട്ടികളും ജങ്ക്ഫുഡ് കഴിക്കാനാണ് താല്‍പ്പര്യം കാട്ടാറുള്ളത്. മതിയായ ഒരുക്കങ്ങള്‍ ഇല്ലെങ്കില്‍ അച്ഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളുടെ ശാഠ്യത്തിന് വഴങ്ങേണ്ടതായി വരും. അത് കൊണ്ട് തന്നെ യാത്ര പോകുമ്പോള്‍ കാരറ്റ്, അണ്ടിപ്പരിപ്പുകള്‍ എന്നിവ കരുതുന്നത് നല്ലതാണ്. ജങ്ക്ഫുഡ് ഒഴിവാക്കാനാകും. 
വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഭക്ഷണവും അവര്‍ അങ്ങനെ കഴിക്കാന്‍ ശ്രമിക്കും.

Readers Comment

Add a Comment