Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ഇരുന്നുള്ള ജോലി പലതരത്തിലുള്ള, ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നു. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം എന്നിവ താളംതെറ്റുന്നതിന് ഇതു കാരണമാകമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കാം.അധികനേരം ഇരുന്ന് ജോലി ചെയ്താല്‍ ഉണ്ടാകാവുന്ന രോഗങ്ങള്‍
ഹൃദ്രോഗം
അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗം പിടിപെടാമെന്ന് വിദഗ്ധർ പറയുന്നു. ഇരുന്ന് ജോലി ചെയ്യുമ്പോൾ രക്തവാഹിനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരവേദന
ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശരീര വേദന കാര്യമായി ഉണ്ടാകാം. കഴുത്ത് വേദന, നടുവേദന , കാൽ മുട്ട് വേദന എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്നത്. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടവിട്ട് എഴുന്നേറ്റ് നടക്കേണ്ടത് അത്യാവശ്യമാണ്. പടികൾ കയറുകയോ അഞ്ച് മിനിറ്റ് നടക്കുകയോ ചെയ്യുന്നത് ശരീരവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
മൈഗ്രെയ്ൻ…
അധിക നേരം ഇരുന്ന് ജോലി ചെയ്താൽ ബുദ്ധിയ്ക്ക് തകരാർ സംഭവിക്കാമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഓർമ്മശക്തി കുറയാമെന്നും മെെഗ്രേയ്ൻ പിടിപെടാമെന്ന് ഗവേഷകർ പറയുന്നു. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രെയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.
അമിതവണ്ണം
കമ്പ്യൂട്ടറിന്റെ മുന്നിൽ അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. ഇരുന്ന് ജോലി ചെയ്യുമ്പോൾ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.
പ്രമേഹം
അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്ന് നോർവെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തിയ പഠനത്തിൽ പറയുന്നു. പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം.
അധികനേരം ഇരുന്നു ജോലിചെയ്യുന്നവർ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കണം.
1. ലിഫ്റ്റും എലിവേറ്ററും കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. കോണിപ്പടികള്‍ കയറിയിറങ്ങുക.
2. രാത്രി അധിക ഭക്ഷണം ഒഴിവാക്കി ഒന്നു നടക്കുകയോ നീന്തല്‍ കുളമുണ്ടെങ്കില്‍ ചെറുതായൊന്ന് നീന്തിക്കുളിക്കുകയോ ചെയ്ത് ലഘുവായ ഭക്ഷണം കഴിക്കുക.
3. ജോലി സ്ഥലത്ത് കോഫി ബ്രേക്കുകള്‍ക്ക് പകരം ‘വാക്ക് ബ്രേക്ക്’ എടുക്കുക. അതായത്, ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. പക്ഷെ, ഇതോടൊപ്പം പുകവലി വേണ്ട.
4. ഇരുചക്ര വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അത് പരമാവധി കുറച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. രാവിലെ നടക്കാനുള്ള മൈതാനത്തിലേക്കോ ലഘുവ്യായാമത്തിനുള്ള ജിമ്മിലേക്കോ ബൈക്ക് ഓടിച്ചു പോകാം.
5. തൂക്കുക, തറ തുടയ്ക്കുക, വസ്ത്രം അടിച്ചു നനയ്ക്കുക. ഇത് ശരീരത്തിലെ പല പേശികള്‍ക്കും വ്യായാമം നല്‍കും.
ഇതെല്ലാം വ്യായാമം ചെയ്യുകയാണെന്ന് നമുക്ക് തോന്നാത്ത വിധം പ്രാവര്‍ത്തികം ആക്കാവുന്ന ചില കാര്യങ്ങളാണ്. പ്രത്യേകിച്ച് ഐ.റ്റി പോലുള്ള രംഗങ്ങളില്‍ ജോലി ചെയ്യുന്ന യുവതീ യുവാക്കള്‍ക്ക്.