Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാവിലെത്തെ ഓട്ട പാച്ചിലിനു ശേഷം നാല് മണിയാവാൻ കാത്തിരിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. വൈകുന്നേരമായാൽ നമ്മൾ മലയാളികൾക്ക് ഒരു ചായ മസ്റ്റാണ്. ചായക്ക് കൊറിക്കാൻ നല്ല ചൂടുള്ള പഴം പൊരിയോ, ബജിയോ ഉണ്ടേൽ പിന്നെ ഒന്നും പറയാനില്ല കാര്യം കുശാൽ തന്നെ!
വെകുന്നേരം പതിവ് ചായ കിട്ടിയില്ലെങ്കിൽ തലക്ക് ആകെ ഒരു കനം തന്നെയാണ്. അത് കൊണ്ട് തന്നെ വെകുന്നേരങ്ങളിലെ ചായ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്ന് തന്നെ. എന്നാൽ വൈകുന്നേരത്തെ പലഹാരങ്ങൾ സ്ത്രീകളിലെ ഹൃദയാഘാതനിരക്ക് കൂട്ടുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഫിലാഡൽഫിയയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ മാത്രമല്ല പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.
33 വയസുവരെയുള്ള 112 സ്ത്രീകളിൽ പഠനം നടത്തുകയുംശേഷം അവരുടെ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുകയും ചെയ്തു. പുകവലി ശീലം, മദ്യപാനം, തെറ്റായ ഭക്ഷണരീതി എന്നിവയാണ് ഹൃദ്രോഗമുണ്ടാക്കുന്നതെന്ന് ഗവേഷകൻ നൂർ മകരേം പറയുന്നു. പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾ ഏതൊക്കെ ഭക്ഷണങ്ങൾ എപ്പോൾ കഴിച്ചു എന്നതിനെ പറ്റിയുള്ള വിവരങ്ങൾ കമ്പ്യൂട്ടറിലോ ഫോണിലോ ആയി കുറിച്ച് വയ്ക്കാനായി പറഞ്ഞു. അങ്ങനെ 12 മാസത്തെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.
വൈകുന്നേരം ആറ് മണിക്ക് ശേഷം കലോറി കൂടിയ ഭക്ഷണം കഴിക്കുമ്പോൾ അവരിൽ ഹൃദയാരോഗ്യം മോശമാകുന്നതായി ശ്രദ്ധയിൽ പെട്ടതായും നൂർ പറയുന്നു. വൈകുന്നേരം ആറ് മണിക്ക് ശേഷം കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക എന്നിവ ഉണ്ടാകുന്നതായി പഠനത്തിൽ കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
29.68°C







