Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളേജിന് 3.5 കോടി, കോട്ടയം മെഡിക്കല്‍ കോളേജിന് 5 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജിന് 3 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കുന്നതിനായി 2.25 കോടി രൂപ, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് 1 കോടി, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി. ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, വിലകൂടിയ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കെ. ബ്ലോക്കിലെ ചില്ലര്‍ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. ലക്ചര്‍ ഹാള്‍, പഴയ അത്യാഹിത വിഭാഗത്തിലെ ആര്‍ട്ട് റൂം നവീകരണം, 7, 8 വാര്‍ഡുകളുടെ നവീകരണം, ഒഫ്ത്താല്‍മോളജി തീയറ്റര്‍ നവീകരണം, മെഡിസിന്‍ വാര്‍ഡ്, ഫ്‌ളോറിംഗ്, പെയിന്റിംഗ്, വാര്‍ഷിക അറ്റകുറ്റപണികള്‍ തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണത്തിനായി 2.01 കോടി രൂപ, ജനറല്‍ വാര്‍ഡ്, ഐ.എം.സി.എച്ച്, ഐ.സി.ഡി, ഒഫ്താല്‍മോളജി വാര്‍ഡ് എന്നിവിടങ്ങളില്‍ ലിഫ്റ്റ് നിര്‍മ്മാണത്തിനായി 1.98 കോടി, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
എറണാകുളം മെഡിക്കല്‍ കോളേജിലെ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കും 11/110 കെവി ഇലട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയ്ക്കുമാണ് തുക അനുവദിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓഡിറ്റോറിയം നവീകരണം, ക്വാര്‍ട്ടേഴ്‌സ് നവീകരണം, ടോയിലറ്റ് ബ്ലോക്ക് നവീകരണം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി നവീകരണം, ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ് നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

Readers Comment

Add a Comment