Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിരവധി ആരോഗ്യഗുണങ്ങളുള്ള ജീവകമാണ് വിറ്റാമിൻ ബി 5 . പാന്തോതെനിക് ആസിഡ് എന്നും അറിയപ്പെടുന്നു. ഉപാപചയപ്രക്രിയ മെച്ചപ്പെടുത്തുക, ഭക്ഷണത്തിലെ പോഷകങ്ങളെ വേർതിരിക്കുക, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുക ,കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുക,നാഡികളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുക,ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാനപ്രവർത്തനങ്ങൾ. വിറ്റാമിൻ ബി 5 ന്റെ കുറവ് ക്ഷീണം, വിഷാദം, ക്ഷോഭം, ഉറക്കമില്ലായ്മ, വയറുവേദന, ഛർദ്ദി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, മസിലുകൾക്ക് വേദന എന്നിവയുണ്ടാക്കും.
കൂൺ, പാചകം ചെയ്ത മുട്ട, മധുരക്കിഴങ്ങ് എന്നിവയിൽ വിറ്റാമിൻ ബി 5 ധാരാളമുണ്ട്. ബീഫ്, ചിക്കൻ, ടർക്കി എന്നിവയാണ് വിറ്റാമിൻ ബി 5 അടങ്ങിയ മാംസാഹാരങ്ങൾ.സൂര്യകാന്തി വിത്ത്, ചണവിത്ത്, മത്തൻ കുരു എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ, കോളിഫ്ളവർ,ബ്രോക്കോളി,ചോളം,തക്കാളി, പയറുകൾ,പരിപ്പ്,ബീൻസ് എന്നിവയിലും അടങ്ങിയിരിക്കുന്നു.
30.82°C







