Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: കടപ്പാക്കട ടൗണ്‍ ലിമിറ്റിലുള്ള അനൂപ് മെഡിക്കല്‍ സെന്ററിലെ ആയുര്‍വേദ വിഭാഗത്തില്‍വച്ച്  വിട്ടുമാറാത്ത വിവിധ അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കായി ജൂലായ് 20, 21 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വിവിധ തരം അലര്‍ജികള്‍, ത്വക് രോഗങ്ങളായ സോറിയാസിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, എക്‌സിമ, സ്‌പോണ്‍ഡിലോസിസ്, വിട്ടുമാറാത്ത തലവേദന, മൈഗ്രേന്‍, താരന്‍, മുടികൊഴിച്ചില്‍, വിര്‍ട്ടിഗോ, ഹൃദ്രോഗം, പ്രമേഹം, വിവിധ മലാശയ രോഗങ്ങള്‍, കരളും വൃക്കകളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വന്ധ്യത തുടങ്ങി എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും ക്യാമ്പില്‍ ആയുര്‍വേദ ചികിത്സയ്ക്ക് സൗകര്യം ലഭിക്കും.

തിരുവനന്തപുരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആര്‍ ആന്‍ഡ് ഡി വിഭാഗം മേധാവിയും വകുപ്പു മേധാവിയുമായിരുന്ന പ്രൊഫ. ഡോ. ഉണ്ണിക്കൃഷ്ണന്‍ ക്യാമ്പിനും തുടര്‍ ചികിത്സകള്‍ക്കും നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷനും സൗജന്യമായ ക്യാമ്പില്‍ വിവിധ ആനുകൂല്യങ്ങളോടെയുള്ള തുടര്‍ചികിത്സയ്ക്ക് സൗകര്യമുണ്ടാകും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 85477 05000, 0474 2764893 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

Readers Comment

Add a Comment