Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൃദ്രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിച്ച തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി യൂണിറ്റിൽ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളില്‍ 33 തസ്തികകളാണ് സൃഷ്ടിച്ചത്. ഈ മെഡിക്കല്‍ കോളേജില്‍ ആദ്യമായി കാര്‍ഡിയോ തൊറാസിക് വിഭാഗം ആരംഭിക്കുകയും ചെയ്തു. കാര്‍ഡിയോജി വിഭാഗത്തില്‍ പി.ജി. കോഴ്‌സുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Readers Comment

Add a Comment