Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയില്‍ രോഗികളെ സാമൂഹിക- സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിക്കുന്നതിനുള്ള നടപടിക്രമങ്ങളിലും ചികിത്സാ ഇളവിന് അര്‍ഹരായ രോഗികളെ കണ്ടെത്തുന്നതിന് പിന്തുടരുന്ന രീതിയിലും മാറ്റം വരുത്താന്‍ തീരുമാനിച്ചു. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കരട് ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ഗവേണിംഗ് ബോഡി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴുള്ള വിഭാഗങ്ങള്‍ 1/12/2019 മുതല്‍ ഉണ്ടായിരിക്കുന്നതല്ല.
ഇനി മുതല്‍ കേരള സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും രോഗികളെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ (APL), ചികിത്സാ സൗജന്യം ആവശ്യമില്ലാത്തവര്‍, വിദേശികള്‍ മുതലായവര്‍ ചികിത്സാ ചെലവ് പൂര്‍ണ്ണമായും വഹിക്കണം. ഇവരെ കാറ്റഗറി ഡി-യില്‍ ഉള്‍പ്പെടുത്തും. മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്, ഇൻഷ്വറൻസ് പരിരക്ഷ എന്നിവയുള്ള ബിപിഎല്‍ കാര്‍ഡ് ഉടമകളും കാറ്റഗറി ഡിയില്‍പ്പെടും. രോഗികളെ വിവിധ കാറ്റഗറികളായി തരംതിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം വീണ്ടും സാമൂഹിക- സാമ്പത്തിക സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ കാറ്റഗറിയില്‍ മാറ്റം വരുത്തും.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരുമാനത്തില്‍ നിന്നാണ് ചികിത്സാ നിരക്കില്‍ ഇളവ് നല്‍കേണ്ടത്. ഇതിനായി സര്‍ക്കാരുകളില്‍ നിന്നോ മറ്റ് പദ്ധതികളില്‍ നിന്നോ സാമ്പത്തിക സഹായം ലഭിക്കുന്നില്ല. അതിനാല്‍ എ, ബി വിഭാഗങ്ങളിൽ ഇളവ് ലഭിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഗവേണിംഗ് ബോഡി നിശ്ചയിക്കുന്നതു പ്രകാരം മാറ്റം വരുന്നതാണ്.ആയുഷ്മാന്‍ ഭാരത് പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കുന്നത് വരെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള രോഗികളെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കും. എ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് ചികിത്സാ ചെലവില്‍ 100 ശതമാനം ഇളവ് നല്‍കും. ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ചികിത്സാ നിരക്കില്‍ 30 ശതമാനം കിഴിവ് ലഭിക്കും.
രോഗികള്‍ ചികിത്സയ്ക്ക് വരുമ്പോള്‍ എല്ലാ രേഖകളും ഹാജരാക്കേണ്ടതാണ്. ചികിത്സാ നിരക്കിലെ ഇളവിനായി നല്‍കുന്ന വിവരങ്ങളുടെ ആധികാരികത ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിജിലന്‍സ് സെല്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
ഹാജരാക്കേണ്ട രേഖകള്‍
1. ഭവനരഹിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
2. ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തൃതി വ്യക്തമാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
3. വിധവാ സര്‍ട്ടിഫിക്കറ്റ് (കുടുംബത്തില്‍ വിധവകള്‍ ഉളളവര്‍)
4. കുടുംബത്തിലുള്ള മാറാരോഗിയുടെ ചികിത്സാ രേഖകള്‍
5.പട്ടികജാതി-വര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റും കുടുംബത്തില്‍ സ്ഥിര വരുമാനം ഉളളവര്‍ ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖയും.