Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്ത് നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഈ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വൈദ്യശാസ്ത്ര സംബന്ധമായ സാങ്കേതിക വിദ്യയുടെയും ആധുനിക ഉപകരണങ്ങളുടെയും കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് കെ.എം.ടി.സി. രൂപീകരണത്തിന്‍റെ ലക്ഷ്യം.കെ.എം.ടി.സിയുടെ ഉപദേശകനും സ്പെഷ്യല്‍ ഓഫീസറുമായി കുസാറ്റ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ മത്സരക്ഷമതയുള്ള മുന്‍നിര മെഡിക്കല്‍ സാങ്കേതിക വിദ്യകളും ആരോഗ്യപരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്നതിനുമുള്ള സൗകര്യം സംരംഭകര്‍ക്കും കമ്പനികള്‍ക്കും കണ്‍സോര്‍ഷ്യം ഒരുക്കികൊടുക്കും. വ്യാപാര സാധ്യത കുറഞ്ഞതും എന്നാല്‍ സാമൂഹിക പ്രസക്തിയുള്ളതുമായ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം പിന്തുണ നല്‍കും. മെഡിക്കല്‍ സാങ്കേതിക രംഗത്തെ വ്യവസായ പ്രമുഖരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന വിദഗ്ധ തൊഴില്‍സേനയെ വളര്‍ത്തിയെടുക്കുക എന്നതും കണ്‍സോര്‍ഷ്യത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, കുസാറ്റ്, കേരള ആരോഗ്യ സര്‍വകലാശാല മുതലായ സ്ഥാപനങ്ങളുടെ സഹകരണവും പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയും ഉപയോഗിച്ച് കേരളത്തില്‍ ലോകനിലവാരത്തിലുള്ള മെഡിക്കല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സൗകര്യം കെ.എം.ടി.സി ഒരുക്കും. ഇന്നവേഷന്‍ പാര്‍ക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജി, സെന്‍റേഴ്സ് ഫോര്‍ ഇന്‍റര്‍ ഡിസ്പ്ലിനറി റിസര്‍ച്ച് ആന്‍റ് ഇന്നവേഷന്‍, മെഡിക്കല്‍ ടെക്നോളജി മാര്‍ക്കറ്റ് പ്ലെയ്സ് എന്നിവ സ്ഥാപിക്കാനും കെ.എം.ടി.സി ഉദ്ദേശിക്കുന്നു.