Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊളസ്‌ട്രോള്‍ എന്നു കേട്ടാല്‍ പേടിക്കും! ഹൃദയാഘാതം ഉള്‍പ്പെടെ വിവിധ ഹൃദയരോഗങ്ങള്‍ക്കു പിന്നിലെ പ്രധാന വില്ലനാണ് കൊളസ്‌ട്രോള്‍. പക്ഷേ, നല്ല കൊളസ്‌ട്രോള്‍ എന്നും ചീത്ത കൊളസ്‌ട്രോള്‍ എന്നും ഡോക്ടര്‍മാര്‍ പറയുന്നതു കേള്‍ക്കുമ്പോഴാണ് നമുക്കു സംശയം. കൊളസ്‌ട്രോളില്‍ നായകനും വില്ലനുമുണ്ടോ? ഉണ്ടല്ലോ!

നമ്മുടെ എല്ലാ ശരീരകോശങ്ങളിലും കാണപ്പെടുന്ന, ലിപ്പിഡ് എന്നു വിളിക്കപ്പെടുന്ന കൊഴുപ്പു പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. കോശഭിത്തികളുടെ നിര്‍മ്മാണം, ചിലയിനം ഹോര്‍മോണുകളുടെ ഉത്പാദനം തുടങ്ങി ശരീരത്തിലെ പല പ്രധാന ജോലികളും നിര്‍വഹിക്കുന്നത് കൊളസ്‌ട്രോള്‍ ആണ്. ഇങ്ങനെ, ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോള്‍ അഥവാ കൊഴുപ്പിനെ ഉത്പാദിപ്പിക്കുന്നത് കരള്‍ ആണ്. ഇതിനു പുറമേ, നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന അധിക കൊളസ്‌ട്രോള്‍ എത്തുന്നത് കൊഴുപ്പു കലര്‍ന്ന ആഹാര പദാര്‍ത്ഥങ്ങളിലൂടെയാണ്. അതായത്, മാംസ വിഭവങ്ങള്‍, മുട്ട, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങി സാന്ദ്രീകൃത കൊഴുപ്പിന്റെ അളവു കൂടിയ ഭക്ഷണത്തിലൂടെ.

ശരീരകോശങ്ങളിലേക്ക് കൊളസ്‌ട്രോള്‍ എത്തുന്നത് രക്തത്തില്‍ കാണുന്ന ലിപ്പോപ്രോട്ടീനുകള്‍ എന്ന കൊഴുപ്പുവാഹകര്‍ വഴിയാണ്. ഇവ രണ്ടു തരമുണ്ട്- ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീനും (എല്‍.ഡി.എല്‍), ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീനും (എച്ച്.ഡി.എല്‍). ഇതില്‍ എല്‍.ഡി.എല്‍ ആണ് ശരീരകോശങ്ങളിലേക്ക് കൊളസ്‌ട്രോളിനെ ചുമന്നു കൊണ്ടുവരുന്നത്. എച്ച്.ഡി.എല്‍ ആകട്ടെ, ശരീര കോശങ്ങളില്‍ നിന്ന് കൊളസ്‌ട്രോളിനെ തിരികെ കരളിലേക്ക് എത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഇങ്ങനെ എച്ച്.ഡി.എല്‍ എന്ന ലിപ്പോ പ്രോട്ടീനുകള്‍ കരളിലേക്ക് എത്തിക്കുന്ന കൊളസ്‌ട്രോള്‍ അവിടെ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുക.

ചുരുക്കിപ്പറഞ്ഞാല്‍, എച്ച്.ഡി.എല്‍ അളവ് കുറഞ്ഞാല്‍ കരളിലേക്ക് തിരിച്ചെത്തുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയും. അത്രയും കൊഴുപ്പ് ശരീരകോശങ്ങളിലും രക്തത്തിലും അടിഞ്ഞുകിടക്കുമെന്ന് അര്‍ത്ഥം. ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീനുകളുടെ അളവ് രക്തത്തില്‍ അധികമായിരിക്കുന്നതാണ് സുരക്ഷിതം. അതുകൊണ്ടുതന്നെ ഇവയെ നല്ല കൊളസ്‌ട്രോള്‍ എന്നു വിളിക്കാം-  എല്‍.ഡി.എല്‍ എന്നത് ചീത്ത കൊളസ്‌ട്രോളും. ഇവയുടെ അളവ് രക്തത്തില്‍ കൂടിയിരുന്നാല്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്ക് രൂപപ്പെടും. ഹൃദയ ധമനികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ഇത്തരം പ്ലാക്കുകള്‍ ആണ്. അതിറോസ്‌ക്ലീറോസിസ് എന്നാണ് ഈ അവസ്ഥയുടെ പേര്. ധമനികള്‍ പൂര്‍ണമായി അടഞ്ഞ്, ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുന്നതിന്റെ ആദ്യ പടിയാണ് ഇത്.

Readers Comment

Add a Comment