Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാനസിക സംഘര്‍ഷം (മെന്റല്‍ സ്‌ട്രെസ്) നല്ലതാണെന്ന് ഇന്നോളം ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? ഹൃദയാഘാതം ഉള്‍പ്പെടെ ഗുരുതരമായ പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്ന മാനസിക സംഘര്‍ഷം, കുറഞ്ഞ അളവിലാണെങ്കില്‍ പ്രശ്‌നപരിഹാര ശേഷിയും കാര്യനിര്‍വഹണ ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ വാദം. പക്ഷേ, ഓര്‍മ്മിക്കുക: കുറഞ്ഞ അളവില്‍!
കടുത്ത മാനസിക സംഘര്‍ഷം കാരണമുള്ള എല്ലാ ആരോഗ്യപ്രശ്‌നങ്ങളുടെയും സാധ്യത അതേ അളവില്‍ നിലനിര്‍ത്തിക്കൊണ്ടാണ്, കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. മനസ്സ് സംഘര്‍ഷഭരിതമാകുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് നമുക്കറിയാം.
പക്ഷേ, കുറഞ്ഞ അളവിലുള്ള കോര്‍ട്ടിസോള്‍ രക്തസമ്മര്‍ദ്ദ നിരക്ക് കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് പുതിയ പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നതത്രേ. എലികളിലായിരുന്നു പരീക്ഷണം. നിയന്ത്രിത അളവിലുള്ള കോര്‍ട്ടിസോള്‍ കുത്തിവച്ചപ്പോള്‍ മസ്തിഷ്‌കത്തിലെ മൂലകോശങ്ങള്‍ പുതിയ നാഡീകോശങ്ങള്‍ക്കു ജന്മം നല്‍കുകയും ഇവ പരീക്ഷണ ജീവികളുടെ മാനസികാരോഗ്യവും ബൗദ്ധികശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
അതേസമയം, കടുത്ത മാനസിക സംഘര്‍ഷം മൂലം കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ ഉത്പാദനം കൂടുന്നത് ഹൃദയപേശികളെ ദുര്‍ബലമാക്കുന്നതിനു പുറമേ, തലച്ചോറിന്റെ ആകെ വ്യാപ്തം ചുരുങ്ങാനും ഇടയാക്കും. നമ്മുടെ മസ്തിഷ്‌കത്തില്‍ കാര്യഗ്രഹണം, ഓര്‍മ്മ എന്നിവയുടെ നിയന്ത്രണ കേന്ദ്രമായ ഹിപ്പോകാമ്പസ്, ചിന്തകളെയും വികാരങ്ങളെയും അതനുസരിച്ചുള്ള ചെയ്തികളെയും നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്നീ ഭാഗങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. ഓര്‍മ്മക്കുറവും ക്രിയാശേഷിക്കുറവുമാണ് ഫലം.
സംഘര്‍ഷങ്ങളെ മാനേജ് ചെയ്ത് ശരീരത്തെയും മനസ്സിനെയും ഊര്‍ജ്ജസ്വലമായി സൂക്ഷിക്കാനുള്ള ചില ടിപ്പുകള്‍ ഗവേഷകര്‍ പറയുന്നു:
1. ചലനാത്മകത സൂക്ഷിക്കുക. വ്യായാമമായി ദിവസവും പത്തു മിനിട്ട് നടക്കുന്നതു പോലും വലിയ പ്രയോജനം ചെയ്യും. ചിന്ത, ഏകാഗ്രത, മാനസിക സന്തുലിതാവസ്ഥ എന്നിവയെ മെച്ചപ്പെടുത്തുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തെ വ്യായാമം വേഗത്തിലാക്കും.
2. ശരീരകോശങ്ങള്‍ ഓരോ ദിവസവും അവയ്ക്ക് ആവശ്യമായ അടിയന്തര അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതും, അടുത്ത ദിവസത്തേക്കുള്ള ഊര്‍ജ്ജക്ഷമത ആര്‍ജ്ജിക്കുന്നതും നമ്മുടെ ഉറക്കവേളയിലാണ്. പകല്‍സമയം അധികനേരവും തുറന്നിരിക്കുന്ന കണ്ണുകള്‍ക്ക് ആവശ്യത്തിന് വിശ്രമസമയം ലഭിക്കാനും, നേത്രനാഡികളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും മതിയായത്ര സമയത്തെ ഉറക്കം അത്യാവശ്യമാണ്.
3. സമീകൃത ഭക്ഷണം ശരീരത്തിന് അവശ്യപോഷകം നല്‍കുക മാത്രമല്ല, മാനസിക നില സന്തുലിതമായി നിലനിര്‍ത്തുകയും ചെയ്യും. പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് സെറട്ടോണിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ ഉത്പാദനം  വര്‍ദ്ധിപ്പിക്കും. മനോനിലയുടെ സമാവസ്ഥ ക്രമീകരിച്ചു നിറുത്തുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശരീരത്തില്‍ ജീവകം- സിയുടെ അളവ് കുറയാതെ നിലനിറുത്തും.  രക്തസമ്മര്‍ദ്ദ നിരക്ക് ക്രമംവിട്ട് ഉയരാതെ സൂക്ഷിക്കുന്നതില്‍ ജീവകം- സി സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.
4. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുന്നത് എല്ലായ്‌പ്പോഴും തൊഴില്‍, കുടുംബം, വ്യക്തിബന്ധങ്ങള്‍, സാമ്പത്തിക വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബാഹ്യഘടകങ്ങള്‍ കാരണം ആകണമെന്നില്ല. ഹോര്‍മോണ്‍ തകരാറുകള്‍, രക്തത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നത്, പ്രമേഹം എന്നീ ശാരീരിക കാരണങ്ങളും മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നവയാണ്. ആവശ്യമായ വിദഗ്ദ്ധ പരിശോധനകള്‍ യഥാസമയം നിര്‍വഹിക്കുക.
5. നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുകയും, അത്തരം സുഹൃത്തുക്കളുമായി പതിവായി സംസാരിക്കുകയും ചെയ്യുക. സന്തോഷങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കുക. പിന്തുണയും പരിഗണനയും ലഭിക്കുന്നുവെന്ന തിരിച്ചറിവ് ശരീരത്തില്‍ ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ പ്രവര്‍ത്തനത്തിന് നേര്‍ വിപരീതമാണ് ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആയ ഓക്‌സിടോസിന്റേത്. അതായത്, ഓക്‌സിടോസിന്‍ മനസ്സിന് സ്വസ്ഥത സമ്മാനിക്കും.
6. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ധ്യാനം, യോഗം, പ്രാര്‍ത്ഥന എന്നിവ നിര്‍ദ്ദേശിക്കുന്നത് പതിവാണ്. ഇവ മാനസിക സംഘര്‍ഷം പൂര്‍ണമായും ഒഴിവാക്കാന്‍ പര്യാപ്തമല്ലെങ്കിലും, സംഘര്‍ഷത്തിനു വഴിയൊരുക്കുന്ന കാര്യങ്ങളെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുവാനും, അങ്ങനെ സമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായിക്കുമെന്ന് തീര്‍ച്ച.

Readers Comment

Add a Comment