Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan - KARSAP) അടിസ്ഥാനമാക്കി 2020 ഓടെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ കാര്‍സാപിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനായി നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുകയാണ്. 'ആന്റിബയോട്ടിക്കുകളുടെ ഭാവി നമ്മുടെ കൈകളിലാണ്' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വാരാചരണത്തിന്റെ ഭാഗമായി വിപുലമായ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഇതിന്റെ ദോഷവശങ്ങള്‍ എത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഡോക്ടര്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. ജനകീയ പങ്കാളിത്തം വളരെ പ്രധാനമാണ്. ആന്റിബയോട്ടികളുടെ അമിത ഉപയോഗം മനുഷ്യരാശിയുടെ ഭാവിയ്ക്ക് തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനായി ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ എം.സി. ദത്തന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ അജിത് ഹരിദാസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, കാര്‍സാപ് നോഡല്‍ ഓഫീസര്‍ ഡോ. ശാരദ ദേവി, സ്റ്റേറ്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ്. മേനോന്‍, രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ സയന്റിസ്റ്റ് ഡോ. സാബു തോമസ്, മൃഗസംരക്ഷണം, ഫിഷറീസ്, ഹോമിയോപ്പതി, ആയുഷ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Readers Comment

Add a Comment