Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തിരുവനന്തപുരം: നവംബര്‍ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'പ്രമേഹം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ സംഘടനയുടെ മുഖ്യ പ്രമേയം. പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
രാവിലെ 6 മണിക്ക് മ്യൂസിയം മുതല്‍ അയ്യന്‍കാളി ഹാള്‍ വരെ കൂട്ട നടത്തം, രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മെഗാ ക്യാമ്പ്, രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പ്രമേഹ രോഗ ചികിത്സാ രംഗത്തെ പ്രമുഖ ഡോക്ടര്‍മാരുടെ ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ബി.എം.ഐ., ബ്ലഡ് ഷുഗര്‍, ബ്രഡ് പ്രഷര്‍, എല്ലുകളുടെ ബലക്ഷയം നിര്‍ണയിക്കുന്ന ടെസ്റ്റ്, ന്യൂറോപ്പതി നിര്‍ണയിക്കുന്ന ടെസ്റ്റ്, തൈറോയിഡ് പരിശോധന, രക്തത്തിന്റെ ഷുഗറിന്റെ മൂന്ന് മാസത്തെ ആവറേജ് അറിയുന്ന ടെസ്റ്റ്, ദന്തല്‍ പരിശോധന, നേത്രപരിശോധന, ഭക്ഷണക്രമത്തെപ്പറ്റി പ്രത്യേക കൗണ്‍സിലിംഗ് എന്നിവ ഈ ക്യാമ്പില്‍ സൗജന്യമായി ലഭിക്കുന്നതാണ്