Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം ജില്ലിയിലെ സാധാരണക്കാരയ ഹൃദ്‌രോഗികള്‍ക്ക് ആശ്വാസമായി ജില്ലാ ആശുപത്രിയില്‍ 5000 രൂപ നിരക്കില്‍ ആന്‍ജിയോപ്‌ളാസ്റ്റിക്ക് സൗകര്യമൊരുങ്ങി. സ്വകാര്യ ആശുപത്രികള്‍ ഒരു ലക്ഷം രൂപ മുതല്‍ സ്റ്റെന്റിന്റെ ഗുണനിലവാരം അനുസരിച്ച് രണ്ടര ലക്ഷം വരെ ഈടാക്കിയിരുന്ന ആന്‍ജിയോപ്‌ളാസ്റ്റിയാണ് ഇപ്പോള്‍ വെറും 5000 രൂപയ്ക്ക് സാധ്യമാവുക.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ മുതല്‍മുടക്കി സ്ഥാപിച്ച അത്യാധുനിക കാത്ത് ലാബ് ജില്ലയിലെ ഹൃദയചികിത്സാ രംഗത്ത് വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും. നെഞ്ചുവേദന അനുഭവപ്പെടുന്നവര്‍ക്ക് ആന്‍ജിയോഗ്രാം പരിശോധനയ്ക്കും, ആവശ്യമായവര്‍ക്ക് ആന്‍ജിയോപ്‌ളാസ്റ്റി നിര്‍വഹിക്കാനും 24 മണിക്കൂറും സൗകര്യമുണ്ടാകും. പേസ് മേക്കര്‍ ചികിത്സയും നടത്താം. ജി്ല്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് കാത്ത്‌ലാബ് സൗകര്യം.
ഹൃദയാഘാതത്തിനുള്ള ചികിത്സയില്‍ ധമനികളിലെ തടസ്സങ്ങള്‍ (ബ്‌ളോക്കുകള്‍) നീക്കുന്നതിന് ശസ്ത്രക്രിയ (ഓപ്പണ്‍ ഹാര്‍ട്ട്) ഒഴിവാക്കിക്കൊണ്ടുള്ള ആധുനിക രീതിയാണ് സ്റ്റെന്റ് ചികിത്സ അഥവാ ബലൂണ്‍ ആന്‍ജിയോപ്‌ളാസ്റ്റി. കാലിലെയോ കയ്യിലെയോ രക്തകുഴല് വഴി കത്തീറ്റർ ഉപയോഗിച്ച് ഉള്ളില്‍ കടത്തുന്ന സ്റ്റെന്റ് തടസ്സമുള്ള ഭാഗത്തെത്തിച്ച് വികസിപ്പിച്ച് ധമനിയിലെ തടസ്സം നീക്കുന്ന ചികിത്സയാണു ബലൂൺ ആൻജിയോപ്ലാസ്റ്റി .
ബലൂണ്‍ ആന്‍ജിയോപ്‌ളാസ്റ്റിയില്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റിന്റെ ഗുണനിലവാരമനുസരിച്ചാണ് ചികിത്സാ ചെലവ്. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളിലെ ആന്‍ജിയോപ്‌ളാസ്റ്റി വിദഗ്ദ്ധർ ചില പ്രത്യേക സ്റ്റെന്റ് കമ്പനികളുടെ ഏജന്‍സി ഉള്ളവരോ ഇടനിലക്കാരോ ഒക്കെയാണ് എന്നതാണ് സത്യം. സ്വാഭാവികമായും, കൂടുതല്‍ കമ്മിഷന്‍ കിട്ടുന്ന സ്‌റ്റെന്റ് ആയിരിക്കും അവര്‍ രോഗിയില്‍ നിര്‍ബന്ധപൂര്‍വം ഉപയോഗിക്കുക. ഇത്തരത്തില്‍ സ്‌റ്റെന്റ് കച്ചവടം വഴി സംസ്ഥാനത്തിനകത്തും പുറത്തും ആശുപത്രി ശൃംഖലകള്‍ തുടങ്ങിയ പ്രതാപശാലിയായ ചികിത്സകൻ പോലും ജില്ലയിലുണ്ട്.
ഹൃദയാഘാതം സംഭവിച്ച് മരണാസന്നനായി എത്തിക്കുന്ന രോഗിയില്‍ ഏറ്റവും മികച്ചതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സ്‌റ്റെന്റിന്റെ പേരില്‍ വില പേശാന്‍ മിക്ക രോഗികള്‍ക്കുമാവില്ല. പണമില്ലെന്നു പറഞ്ഞാല്‍ ഗുണനിലവാരം കുറഞ്ഞ സ്റ്റെന്റ് വച്ച് കാര്യം നടത്തിക്കുകയും ചെയ്യും. രോഗിയുടെ ധമനിയിലേക്കു കടത്തിയത് എന്തു വിലയുള്ള സ്‌റ്റെന്റ് ആണെന്ന് ബന്ധുക്കള്‍ക്ക് അറിയാനാവില്ല.
രോഗിയുടെ ബന്ധുക്കളില്‍ നിന്ന് സിംഗിൾ ബ്ലോക്ക് ആന്‍ജിയോപ്ലാസ്റ്റിക്ക് ഒന്നര ലക്ഷം രൂപ വരെ ഈടാക്കിയ ശേഷം 5,000 രൂപയുടെ സ്‌റ്റെന്റ് ഉപയോഗിക്കുന്ന ഡോക്ടര്‍മാരുമുണ്ട്. കാത്ത് ലാബ് ഫീസ്, കണ്‍സ്യൂമബിള്‍ ചാര്‍ജ്, ഐ.സി.സി.യു ചാര്‍ജ് അങ്ങനെ അനുബന്ധ നിരക്കുകൾ വേറെ.
ഗവ. ജില്ലാ ആശുപത്രിയില്‍ 5000 രൂപ ചെലവില്‍ ആന്‍ജിയോപ്‌ളാസ്റ്റി സൗകര്യമായതോടെ ജില്ലയിലെ സ്റ്റെന്റ് കച്ചവടം നടത്തിയിരുന്ന സ്വകാര്യ ആശുപത്രിക്കും ഹൃദ്രോഗ വിദഗ്ദ്ധനും ബലൂൺ ആൻജിയോപ്ലാസ്റ്റി ആവശ്യമായ അവസ്ഥയിലാണിപ്പോൾ .
30.82°C







