Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

അമ്മയാകുക എന്നത് എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. കാത്തിരിപ്പിന്റെയും കരുതലിന്റെയും നാളുകളാണ് പിന്നീട്. സ്വപ്നം കണ്ട കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതോടൊപ്പം ശരീരത്തിന്റെ മാറ്റങ്ങളെയും അമ്മ അറിയേണ്ടതുണ്ട്. ഗർഭനാളുകളിൽ ആശങ്കയകറ്റി സന്തോഷത്തോടെയിരിക്കാൻ ഇതാ ചില കാര്യങ്ങൾ...
ഗർഭിണിയാകുമ്പോൾ കാലിൽ നീര് പ്രത്യക്ഷപ്പെടുന്നത് പലരെയും ആശങ്കപ്പെടുത്താറുണ്ട്. എന്നാൽ, അത് സർവസാധാരണമാണെന്ന് ഓർത്താൽ മാത്രം മതി. അതുപോലെ ഗർഭം ധരിക്കുമ്പോൾ ചിലരിൽ പെട്ടെന്ന് മുഖക്കുരു പ്രത്യക്ഷപ്പെട്ടേക്കാം. ഹോർമോൺ വ്യതിയാനമുണ്ടാകുമ്പോഴാണ് പെട്ടെന്ന് മുഖക്കുരു ഉണ്ടാകുക. അതിലും ആശങ്കപ്പെടേണ്ടതില്ല.ഗർഭകാലത്ത് കറുത്ത പാടും ചർമ്മം വരളുന്നതും സാധാരണയാണ്. ഹോർമോണിന്റെ അമിതോൽപാദനം വഴി മെലാനിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. പ്രസവത്തോട് അടുക്കുമ്പോൾ ചിലർക്ക് വയറിളക്കവും വയറുവേദനയും അനുഭവപ്പെടാം. ഹോർമോൺ വ്യതിയാനം കൊണ്ടാണ് ഇതും സംഭവിക്കുന്നത്. അമിതമായ വേദനയോ അസ്വസ്ഥതയോ തോന്നിയാൽ ഡോക്ടറെ കാണാൻ വൈകരുത്.ഗർഭിണിയാകുമ്പോൾ നിർത്താതെ ചുമയും ജലദോഷവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പ്രതിരോധശേഷി കുറയുന്നതിനാലാണ് വിട്ടുമാറാത്ത ചുമയും ജലദോഷവും ഉണ്ടാകുന്നത്. തുടക്കത്തിലേ തന്നെ അതിന് ചികിത്സ തേടാവുന്നതാണ്. ചിലരിൽ ഗർഭം രൂപപ്പെടുമ്പോൾ ശബ്ദത്തിൽ വ്യതിയാനം ഉണ്ടാകാറുണ്ട്. ഇതും ഹോർമോണുകളുടെ വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ്.ഗർഭകാലത്തെ വിഷാദവും സർവസാധാരണമാണ്. ഏറെ നേരം സന്തോഷവതിയായിരിക്കുകയും, തൊട്ടടുത്ത നിമിഷം മൂഡിയാകുകയും ചെയ്യും. കഴിവതും സന്തോഷം നൽകുന്ന സാഹചര്യങ്ങളിലേക്ക് മാറുക എന്നതാണ് പ്രതിവിധി.
അമിതമായി വിയർക്കുക ഗർഭിണിയായതിന്റെ മറ്റൊരു സൂചനയാണ്. ഗർഭിണിയാകുമ്പോൾ, രക്തയോട്ടം കൂടുന്നതിനാലാണ് അമിതമായി വിയർക്കുന്നത്. ഗർഭിണിയായി ആദ്യ മൂന്നുമാസം വരെ ഹൃദയമിടിപ്പിന്റെ തോത് വർദ്ധിക്കും. അതിലും ആശങ്കപ്പെടേണ്ട ആവശ്യമില്ല. മിനിട്ടിൽ ഹൃദയമിടിപ്പ് സാധാരണയിൽ നിന്ന് പത്തെണ്ണമെങ്കിലും കൂടുതലായിരിക്കും. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മറ്റൊരു മാറ്റം മുലക്കണ്ണുകളുടെ വികാസമാണ്. ശരീരത്തിൽ ഹോർമോണിന്റെ അളവ് കൂടുന്നതുകൊണ്ടാണ് ഈ മാറ്റം. ഇത് പ്രസവശേഷമുള്ള മൂലയൂട്ടലിനായുള്ള മുന്നൊരുക്കമായി വിശേഷിക്കപ്പെടുന്നു.