Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാക്ടീരിയ, വൈറസ് എന്നിവയാണ് വയറിളക്കത്തിന് കാരണം. മുതിർന്നവരേക്കാൾ കുട്ടികളെയാണ് ഈ രോ​ഗം കൂടുതലായി ബാധിക്കുന്നത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലെ മരണനിരക്കിനെ ​ഗണ്യമായി സ്വാധീനിക്കുന്നതാണ് വയറിളക്കമെന്ന് വേൾഡ് ഹെൽത്ത് ഓർ​ഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽപം ശ്രദ്ധിച്ചാൽ വയറിളക്കവും അതുകാരണമുണ്ടാകുന്ന അപകടങ്ങളും തടയാം. ശരീരശുചിത്വവും ആഹാരശുചിത്വവുമാണ് ഇതിനുള്ള പോംവഴി. 

വയറിളക്കത്തെ അകറ്റാനുള്ള മാർ​ഗ​ങ്ങൾ താഴെ പറയുന്നു.
1. കുടിവെള്ളം തിളപ്പിച്ചാറ്റി ഉപയോ​ഗിക്കുക.
2. വഴിവക്കിലും തുറസ്സായ സ്ഥലങ്ങളിലും തയ്യാറാക്കുന്ന ഭക്ഷണവും പാനീയവും ഒഴിവാക്കുക.
3.ശുചിമുറി ഉപയോ​ഗിച്ച ശേഷം കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക
4. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ഒഴിവാക്കുക.‍‌
5. നഖങ്ങൾ വെട്ടി വിരലുകൾ വൃത്തിയായി സൂക്ഷിക്കുക.
6. ആഹാരം തയ്യാറാക്കുമ്പോൾ ശുചിത്വം പാലിക്കുക. ആഹാരം തയ്യാറാക്കുന്ന സ്ഥലം, പ്രതലം എന്നിവ വൃത്തിയായി സൂക്ഷിക്കുക.
7. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പഴം, പച്ചക്കറി എന്നിവ വൃത്തിയായി കഴുകി ഉപയോ​ഗിക്കുക.
8. ആഹാരപദാർത്ഥങ്ങളിൽ ഈച്ച, പാറ്റ എന്നീ ജീവികൾ കയറാതെ മൂടി സൂക്ഷിക്കുക.
9. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക.
10.പൂപ്പൽ ബാധിച്ച ആഹാരങ്ങൾ ഒഴിവാക്കുക.
11. ആറുമാസം വരെയുള്ള കുട്ടികൾക്ക് മുലപ്പാൽ മാത്രം കൊടുക്കുക. കുപ്പിപ്പാൽ കഴിവതും ഒഴിവാക്കണം.
12. ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് റോട്ടോവൈറസ് വാക്സിൻ കൊടുക്കുക.

Readers Comment

Add a Comment