Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:45 pm
  • 30th April, 2025
  • Overcast Clouds
25.56°C25.56°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആയുര്‍വേദം അനുസരിച്ച്, കശേരുക്കളെ ബാധിക്കുന്ന വാതമാണ് സ്‌പോണ്ടിലോസിസ്. അന്‍പതു വയസ്സു പിന്നിട്ടവരില്‍, ഗളഭാഗത്തെ കശേരുക്കളെയാണ് ഇത്തരം വാതം ഏറ്റവും കൂടുതല്‍ ബാധിക്കുക.  അറുപതു വയസ്സു കഴിഞ്ഞവരില്‍ 90 ശതമാനം പേരിലും ഈ അവസ്ഥ സംജാതമാകും. ഗളഭാഗത്ത്, അതായത് നട്ടെല്ലിന്റെ സെര്‍വിക്കല്‍ ഏരിയയിലെ കശേരുക്കളെ ബാധിക്കുമ്പോള്‍, അതിനെ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്നു വിളിക്കുന്നു. ആയുര്‍വേദത്തില്‍ ഇതിന് ഗ്രീവ സന്ദിഗ്ദ്ധ വാതം എന്നാണ് പേര്.
വാതദോഷങ്ങളിലൊന്നാണ് സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്. വാതകോപം ശരീരകലകളെ പല തരത്തില്‍ ബാധിക്കും. വായുവിന്റെ ശീതസ്വഭാവം, കശേുക്കളുടെ ഞെരുക്കം തടയുന്ന കുഷ്യനിംഗ് സ്വഭാവമുള്ള ദ്രാവകത്തിന്റെ അളവ് കുറയ്ക്കും. സ്വാഭാവികമായും കശേരുക്കള്‍ തമ്മില്‍ ഞെരുങ്ങുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും.
ഗ്രീവ സന്ദിഗ്ദ്ധ വാതത്തിന് ഗളഭാഗത്തിനു പുറംവശത്ത് ഔഷധങ്ങള്‍ ഉപയോഗിച്ച് പതിയെ തലോടുന്നത് കാര്യമായ ഗുണം ചെയ്യില്ല. അമര്‍ത്തി തടവുന്നത് രോഗിക്ക് വേദനയുളവാക്കുകയും ചെയ്യും. മഹാനാരായണ തൈലം ഉപയോഗിച്ച് കഴുത്തിന്റെ പിന്‍ഭാഗത്തും, തോളെല്ലുകളുടെ സന്ധി ഭാഗത്തും അധികം മര്‍ദ്ദം പ്രയോഗിക്കാതെ തടവുന്നത് ഫലപ്രദമാണ്. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. മഞ്ഞുകാലത്താണ് മഹാനാരായണ തൈലം പ്രയോഗിക്കുന്നതെങ്കില്‍, ഉപയോഗിക്കുന്നതിനു മുന്‍പ് അത് ചെറുതായി ചൂടാക്കണം.
ആയുര്‍വേദ ഡോക്ടര്‍മാര്‍ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ചികിത്സയുടെ ഭാഗമായി ശോധന സുഗമമാക്കാനുള്ള ഗുളികകള്‍ നല്‍കാറുണ്ട്. ഈ ഗുളിക കഴിച്ചതിനു ശേഷം ചെറു ചൂടുവെള്ളമോ ചെറുചൂടുള്ള പാലോ കുടിക്കുവാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. മലബന്ധം ഒഴിവാക്കി, ശോധന സുഗമമാക്കാനാണ് ഇത്. സ്‌പോണ്ടിലോസിസ് ചികിത്സ ഫലപ്രദമാകണമെങ്കില്‍ മലശോധന കൃത്യവും സുഗമവുമാകണം.
മലബന്ധം ഒഴിവാക്കി, ശോധന സുഗമമാക്കാന്‍ ഉപയോഗിക്കുന്ന ഔഷധമാണ് ത്രിഫല ചൂര്‍ണം. രാത്രിയുറക്കത്തിനു മുന്‍പ് ഒരു ടീസ്പൂണ്‍ ത്രിഫല ചൂര്‍ണം ചെറുചൂടുള്ള പാലില്‍ (ഒരു കപ്പ്) കലര്‍ത്തി കുടിക്കുവാനാണ് നിര്‍ദ്ദേശിക്കുക.
രോഗം കാരണം, പിന്‍കഴുത്തില്‍ അനുഭവപ്പെടുന്ന അസഹ്യമായ വേദനയുടെ തീവ്രത കുറയ്ക്കാന്‍ ആ ഭാഗത്ത് ചൂടുപിടിക്കുന്നത് ഫലം ചെയ്യും. വലിയ ഒരു കര്‍ച്ചീഫില്‍ 500 ഗ്രാം ഉപ്പുകല്ല് പൊതിഞ്ഞു കെട്ടി, ഒരു ഫ്രൈയിംഗ് പാനിലോ മറ്റോ വച്ച് ചൂടാക്കിയതിനു ശേഷം, ഗളഭാഗത്ത് സഹിക്കാവുന്ന ചൂടില്‍ കിഴിവയ്ക്കുന്നത് വേദന കുറയ്ക്കും. അധികം ചൂടില്‍ കിഴി പ്രയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നാഡികളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് രോഗികളില്‍ പിന്‍കഴുത്ത്, തോളെല്ലുകളുടെ സന്ധിഭാഗം എന്നിവിടങ്ങളില്‍ സംവേദനശേഷി കുറഞ്ഞിരിക്കാന്‍ ഇടയുണ്ട്. ഇത്തരം സാഹചര്യത്തില്‍, കടുത്ത ചൂട് രോഗിക്ക് തിരിച്ചറിയാന്‍ കഴിയാതെ വരികയും, കൂടിയ ചൂടില്‍ കിഴിപ്രയോഗം നടത്തുന്നത് ചര്‍മ്മത്തില്‍ പൊള്ളലുണ്ടാക്കാന്‍ ഇടയാക്കുകയും ചെയ്യും.  ദിവസവും അരമണിക്കൂര്‍ സമയം ഇങ്ങനെ കിഴി ഉപയോഗിച്ച് ചൂടുപിടിക്കാം. ചൂടു വച്ചുകഴിഞ്ഞയുടന്‍ ആ ഭാഗത്ത് തണുത്ത കാറ്റ് ഏല്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞുകാലത്താണെങ്കില്‍, ചൂടു നല്‍കിയ  ഗളഭാഗം ഒരു കമ്പിളിത്തുണികൊണ്ടോ മറ്റോ പൊതിഞ്ഞ് ചൂട് നിലനിര്‍ത്തണം.
ചികിത്സ: അഭ്യംഗസ്വേദം, ഇലക്കിഴി, നസ്യം, ശിരോവസ്തി, സര്‍വാംഗധാര, ഗ്രീവ ബസ്തി, നവരക്കിഴി എന്നിവ രോഗിയുടെ അവസ്ഥയും രോഗതീവ്രതയും വിലയിരുത്തിയ ശേഷം നല്‍കും. സാധാരണഗതിയില്‍ നാലു മുതല്‍ ആറ് ആഴ്ചത്തെ ചികിത്സയാണ് ആയുര്‍വേദത്തില്‍ വേണ്ടിവരിക.

Readers Comment

Add a Comment