Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജലം അമൃതിന് തുല്യമാണെന്നാണ് പഴമൊഴി. ആരോഗ്യസംരക്ഷണത്തിൽ വെള്ളത്തിനുള്ള പങ്ക് അനിഷേധ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാൻ അനിവാര്യമാണ് വെള്ളം. ദിവസവും പന്ത്രണ്ട് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിച്ചില്ലെങ്കിൽ താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകും.
ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വന്നാൽ ഡീ ഹൈഡ്രേഷൻ ഉണ്ടാകും. മൈഗ്രേനടക്കമുള്ള പ്രശ്നങ്ങൾക്ക് ഡീ ഹൈഡ്രേഷൻ കാരണമാകും. തലകറക്കം, അമിതക്ഷീണം എന്നിവയ്ക്കും സാധ്യതയുണ്ട്. യൂറിനറി ഇൻഫെക്ഷനാണ് വെള്ളം കുടിക്കാതിരുന്നാൽ ഉണ്ടാകുന്ന മറ്റൊരു രോഗം.
ആവശ്യത്തിന് വെള്ളം കുടിക്കുന്ന കുട്ടികൾക്ക് ജലദോഷം, പനി എന്നിവയുണ്ടാകാനുള്ള സാധ്യത കുറവാണ്. കുട്ടികൾക്കുണ്ടാകുന്ന മലബന്ധത്തിന് കാരണം വെള്ളം കുടിക്കാത്തതാണ്.
ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ആന്തരികാവയവങ്ങളുടെ പ്രവർത്തനം സുഗമമാക്കാനും വെള്ളത്തിന് കഴിവുണ്ട്.
വെള്ളം ശരീരത്തിന് നൽകുന്ന ഗുണങ്ങൾ താഴെ പറയുന്നു.
*ചർമ്മത്തിന്റെ ആരോഗ്യം നിലനിറുത്തുന്നു. അകാലവാർദ്ധക്യത്തെ തടയുന്നു.
*ശരീരത്തിൽ ഓക്സിജന്റെ ചംക്രമണം വർദ്ധിപ്പിക്കുന്നു.
* നമുക്ക് സന്തോഷം നൽകുന്നത് തലച്ചോറിലെ ന്യുറോട്രാൻസ്മിറ്റേഴ്സ് എന്ന ഘടകമാണ്. ഇതിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ വെള്ളത്തിന് കഴിവുണ്ട്. അതുകൊണ്ട് മാനസികസമ്മർദ്ദം, വിഷാദം, ഉത്ക
ണ്ഠ എന്നിവ മാറുന്നു.
* ദഹനേന്ദ്രിയങ്ങൾ സുഗമായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ദഹനക്കേട്, മലബന്ധം, അസിഡിറ്റി എന്നിവ അകറ്റാൻ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു.
*ശരീരത്തിലെത്തുന്ന മിനറലുകളെയും ന്യൂട്രിയന്റുകളെ ആഗിരണം ചെയ്യാൻ വെള്ളത്തിന് കഴിവുണ്ട്.
* ശരീരത്തിൽ വെള്ളത്തിന്റെ അപര്യാപ്ത കാരണമാണ് വൃക്കയിലും മൂത്രാശയത്തിലും കല്ലുകൾ ഉണ്ടാകുന്നത്. ഈ അസുഖമുള്ളവർ ധാരാളം വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നവർക്ക് ഈ രോഗാവസ്ഥകൾ ഒരു പരിധി വരെ തടയാൻ സാധിക്കും.
*ഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർ ധാരാളം വെള്ളം കുടിക്കണം. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും.
24.92°C







