Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പനിയെ നിസാരമെന്ന് കരുതരുത്. കാരണം  പനിക്കൊപ്പമുള്ള എന്ററോവൈറസ് ബാധ അത്ര നിസാരക്കാരനല്ലാത്തതാണ് കാരണം. കഠിനമായ തലവേദന, പനി, പേശികളില്‍ വേദന, ഛര്‍ദി തുടങ്ങിയവയാണു രോഗ ലക്ഷണം.  ചിലപ്പോള്‍ കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകുകയുമില്ല. ചിലരുടെ രോഗലക്ഷണം എച്ച് 1 എന്‍ 1 രോഗത്തോടും മറ്റു ചിലരുടേതു മസ്തിഷ്‌ക ജ്വരത്തോടും സാമ്യമുള്ളതാണ്. 

എന്ററോവൈറസ് ബാധിതനായ ഒരാളില്‍ നിന്ന് ആരോഗ്യമുള്ള ഒരാളിലേക്ക് പല തരത്തില്‍ രോ​ഗം പകരാം. കുട്ടികളിലെ എന്ററോവൈറസ് പ്രധാനമായും മലിനജലം അല്ലെങ്കിൽ കളിപ്പാട്ടങ്ങള്‍ വഴിയാണ് പകരുന്നത്.വായു, ജലം, ഭക്ഷണം എന്നിവയിലൂടെയും ​രോ​ഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും ഈ രോഗം പിടിപ്പെടാം. എന്ററോവൈറസിന് വര്‍ഷങ്ങളോളം ശരീരത്തിൽ  നില നിൽക്കാനുള്ള ശക്തിയുണ്ടെന്ന് മാത്രമല്ല ആന്തരാവയവങ്ങളെ ബാധിക്കുന്നതുകൊണ്ട് മറ്റ് ​ഗുരുതരമായ രോ​ഗങ്ങൾക്കും ഇത് കാരണമാകും.

Readers Comment

Add a Comment