Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:40 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വായ്പ്പുണ്ണി​ന്റെ അഥവാ മൗത് അൾസറിന്റെ കടുത്തവേദന കൊണ്ട്  ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടാറില്ലേ പലരും . വായ്ക്കുള്ളിൽ ചുവന്ന നിറത്തിൽ വട്ടത്തിലുള്ള മുറിവോ തടിപ്പോ ആയാണ്  സാധാരണ വായ്പുണ്ണ് കാണുന്നത് . ദിവസങ്ങളോളം കടുത്ത വേദന ഉണ്ടാക്കുന്നതോടൊപ്പം ലിംഫ് നോട് വീക്കവും ഉണ്ടാകുന്നു . അത് വേദന ഇരട്ടിപ്പിക്കും . വായ് പുണ്ണുണ്ടാകുന്നതിനു പല കാരണങ്ങൾ ഉണ്ട് .

ട്രോമാറ്റിക് അൾസർ ഉണ്ടാകുന്നത്  ബ്രഷ് ചെയ്യുമ്പോളോ ഭക്ഷണം കഴിക്കുമ്പോൾ പല്ലിൽ നിന്ന് കടി കൊണ്ടോ  വായിൽ മുറിവുണ്ടായാൽ അത് പിന്നീട് അൾസറായി മാറാം .പല്ലിൽ കമ്പിയിട്ടിട്ടുള്ളവർക്കും , കൃത്രിമ ദന്തം ( ടൂത് സെറ്റ് ) ഉപയോഗിക്കുന്നവരിലും ഇത് സാധാരണയായി ഉണ്ടാകാറുണ്ട് .

വിറ്റാമിൻ സി യുടെ  കുറവ് മറ്റൊരു കാരണം ആണ് .അസിഡിറ്റി പോലുള്ള ഉദര രോഗങ്ങൾ , വയറൽ പനികൾ, ചില അണുബാധ എന്നിവ കൊണ്ടെല്ലാം  വായ്പുണ്ണുണ്ടാകാം .അമിതമായ മാനസിക സംഘർഷവും ഇതിനു കാരണമാണെന്ന് പഠനങ്ങൾ പറയുന്നു . ചൂട് കാലത്തു വായ്പുണ്ണ് അധികമായി കണ്ടു വരാറുണ്ട് .പരിഹാരമായി വിറ്റാമിൻ സി  ഭക്ഷണത്തിൽ ഉൾപെടുത്തുക , ഭക്ഷണത്തിൽ തൈരും മറ്റു പാൽ  ഉൽപ്പന്നങ്ങളും ഉൾപെടുത്തുക .

വേദന കുറയാൻ ലോക്കൽ അനസ്‌തെറ്റിക്  ജെൽ പുരട്ടാം .  മറ്റു രോഗങ്ങളുടെ കൂടെയാണ് വായ്പുണ്ണ് വരുന്നതെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതുണ്ട്. എല്ലാ വായ്പുണ്ണും നിസ്സാരമല്ല . മാരകമായ ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളും ചിലപ്പോൾ വായ്പുണ്ണിനോടു സാദൃശ്യമുള്ള മുറിവുകളായാണ് പ്രത്യക്ഷപെടാറുള്ളത് . സിഗരറ്റ് വലിക്കുന്നവരിലും  പാൻമസാല ഉപയോഗിക്കുന്നവരിലും  ഓറൽ കാൻസർ സാധ്യത കൂടുതലാണ് . വായിൽ ഏറെ നാളായിട്ടും  ഉണങ്ങാത്ത മുറിവുകളായി തുടരുന്ന അൾസറുകൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഓറൽ പാത്തോളജിസ്റ്റിനെ കണ്ടു  അപകടകരമല്ലെന്നു പരിശോധിച്ച് ഉറപ്പാക്കുക .

Readers Comment

Add a Comment