Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:18 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് ലോക സ്‌ട്രോക് ദിനം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട്, മസ്തിഷ്‌ക കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതിനെയാണ് സ്‌ട്രോക് അഥവാ മസ്തിഷ്‌കാഘാതം എന്നു വിളിക്കുന്നത്. ഹൃദയധമനികളിലെ തടസ്സം ഹൃദയാഘാതത്തിന് വഴിയൊരുക്കുന്നതു പോലെ, മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകളിലെ തടസ്സമാണ് സ്‌ട്രോക്കിന് കാരണമാകുന്നത്.

ലോകമെങ്ങുമായി പ്രതിവര്‍ഷം 15 ദശലക്ഷം പേര്‍ സ്‌ട്രോക്കിന്റെ അനന്തരഫലം അനുഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ അഞ്ച് ദശലക്ഷം പേര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ബാക്കിയുള്ളവര്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ ഗുരുതരമായ അനന്തരഫലങ്ങളോടെ ജീവച്ഛവമായി കിടക്കയില്‍ ജീവിതം കഴിക്കുന്നു.

ലക്ഷണങ്ങള്‍
1.കൈകള്‍ക്ക് ബലമില്ലാത്തതായി അനുഭവപ്പെടുക, കാലുകള്‍ക്ക് ബലക്ഷയം തോന്നുക, മുഖത്തിന്റെ ഒരു വശം കോടിപ്പോകുന്നതു പോലെ തോന്നുക.
2.സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, സംസാരം വ്യക്തമല്ലാതായിത്തീരുക.
3. കാഴച തകരാറുകള്‍ അനുഭവപ്പെടുക. ദൃശ്യങ്ങള്‍ മങ്ങിക്കാണുകയോ ഇരട്ട ഇമേജുകള്‍ കാണുകയോ ചെയ്യുക.
4. നടക്കുമ്പോള്‍ വേച്ചുപോകുന്നതു പോലെ തോന്നുക. ശരീരത്തിനു മേല്‍ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നുക.
5. തളര്‍ച്ച, മന്ദത, ക്ഷീണം, ഉത്സാഹക്കുറവ്.
6. കാരണമില്ലാതെ പെട്ടെന്ന കടുത്ത തലവേദന അനുഭവപ്പെടുക.

സ്‌ട്രോക് രണ്ടു വിധം
ഇസ്‌കീമിക്, ഹെമറാജിക് എന്നിങ്ങനെ സ്‌ട്രോക് പ്രധാനമായും രണ്ടു വിധമാണ്. മസ്തിഷ്‌ക കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍ ചുരുങ്ങികയും ബ്‌ളോക്കുകള്‍ രൂപപ്പെടുകയും ചെയ്യുന്നതു മൂലം സംഭവിക്കുന്ന രക്തതടസ്സമാണ് ഇസ്മീമിക് സ്‌ട്രോക്.

മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ക്ക് അകത്തെ സമ്മര്‍ദ്ദം വര്‍ദ്ധിച്ച് രക്തക്കുഴല്‍ പൊട്ടി രക്തം മസ്തിഷ്‌കത്തില്‍ പടരുന്നതാണ് ഹെറാജിക് സ്‌ട്രോക്.

കാരണങ്ങള്‍
1. ഹൃദയാഘാതത്തിന് എന്നതുപോലെ മസ്തിഷ്‌കാഘാതത്തിനും പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നിരക്കാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന എല്ലാ ഘടകങ്ങളും അപകടകാരികളാണെന്ന് അര്‍ത്ഥം.
2. അമിത വണ്ണം, അമിത കൊഴുപ്പ്, കൊളസ്റ്ററോള്‍
3. വ്യായാമരാഹിത്യം
4. അമിത മദ്യാപനം. ഇത് രക്തസമ്മര്‍ദ്ദ നിരക്ക് കൂട്ടുകയും, ധമനികളുടെ ഭിത്തിക്ക് കനംകൂടുന്നതിന് കാരണമാകുന്ന ട്രൈഗ്‌ളിസറൈഡുകളുടെ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
5. പുകവലി
6. പാരമ്പര്യ കാരണങ്ങള്‍

സ്‌ട്രോക് സംഭവിച്ചാല്‍
ടൈം ലോസ്റ്റ് ഈസ് ബ്രെയിന്‍ ലോസ്റ്റ് എന്നാണ് സ്‌ട്രോക്കിന്റെ കാര്യത്തിലെ തിയറി. മസ്തിഷ്‌ക കോശങ്ങളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതോടെ, ഏതു ശരീരഭാഗത്തിന്റെ നിയന്ത്രണമാണോ ആ മസ്തിഷ്‌ക ഭാഗം നിയന്ത്രിക്കുന്നത്- അതിന്റെ പ്രവര്‍ത്തനമാണ് നിലയ്ക്കുക. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോകുന്ന പക്ഷാഘാതം സംഭവിക്കുന്നത് ഇങ്ങനെയാണ്. രോഗിയെ എത്രയും വേഗം വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലെത്തിക്കുക എന്നത് പ്രധാനമാണ്.

മുന്‍കരുതലുകള്‍
1
. അമിത ശരീരഭാരം നിയന്ത്രിക്കുക
2. രക്തസമ്മര്‍ദ്ദ നിരക്ക് നിയന്ത്രിക്കുക
3. കൊഴുപ്പു കലര്‍ന്ന ഭക്ഷണം ഉപേക്ഷിക്കുക
4. മാംസം ഒഴിവാക്കി കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുക
5. പുകവലിയും അമിത മദ്യപാനവും ഉപേക്ഷിക്കുക
6. ദിവസവും വ്യായാമം ചെയ്യുക
7. മാനസിക സംഘര്‍ഷം ഒഴിവാക്കുക
8. ഇടയ്ക്കിടെ ശാരീരിക പരിശോധനകള്‍ നിര്‍വഹിക്കുക

Readers Comment

Add a Comment