Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

40-45 വയസിനുശേഷം പലരിലും തലമുടി നരയ്ക്കാറുണ്ട്. പ്രായാധിക്യം മൂലം മുടിയിലെ കോശങ്ങള്‍ക്കുണ്ടാവുന്ന സ്വാഭാവിക പരിവര്‍ത്തനമാണിത്. ഇതിനെ ഒരു രോഗാവസ്ഥയായി കണക്കാക്കേണ്ടതില്ല. എന്നാല്‍ 30 - 35 വയസിലോ അതിന് മമ്പോ ഒരാളില്‍ മുടിയുടെ സ്വാഭാവിക നിറത്തിനു പകരം വെളുപ്പുനിറം കാണുകയാണെങ്കില്‍ അതിനെ അകാലനര എന്നു പറയുന്നു. 

ഇവരുടെ മനോസംഘര്‍ഷം ലഘൂകരിക്കുന്നതിനായി പല പരിഹാര മാര്‍ഗങ്ങളും ആയുര്‍വേദത്തില്‍ പറയുന്നു. പിത്തപ്രകൃതിയുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആയുര്‍വേദ ശാസ്ത്രദൃഷ്ട്യാ ക്രോധം, ശോകം, ഭയം, ഭ്രമം ഇവകൊണ്ടുണ്ടാകുന്ന ശരീരോഷ്മാവും പിത്തവും  അകാലനര ഉണ്ടാക്കുന്നു. 

ശിരോരോഗങ്ങള്‍ക്ക് ആയുര്‍വേദം പ്രധാനമായി നിര്‍ദേശിച്ചിരിക്കുന്നത് മൂര്‍ധതൈലവിധിയാണ്. മൂര്‍ധതൈലപ്രയോഗം ചെയ്താല്‍ കഷണ്ടിയും നരയും മുടി കൊഴിച്ചിലും ഉണ്ടാവുകയില്ല. വിശേഷിച്ച് തലയോടിന് ബലം വര്‍ധിക്കുന്നു. വേരുറച്ചതും നീളമുള്ളതും കറുത്തതുമായ തലമുടിയുണ്ടാകുന്നു. ശിരോധാര, ശിരോവസ്തി, ശിരോഅഭ്യംഗം, പരിഷേകം, നസ്യം, ലേപനം, ആന്തരിക ഔഷധപ്രയോഗങ്ങള്‍ എന്നിവ പാലിത്യചികിത്സയില്‍ ഉള്‍പ്പെടുത്തണം. രോഗാവസ്ഥയ്ക്ക് യുക്തമായ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഇത് നാഡീദൗര്‍ബല്യത്തെ കുറയ്ക്കുകയും നാഡീ അഗ്രങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പിത്തഹരദ്രവ്യങ്ങളാല്‍ സംസ്‌കരിച്ച തൈലം ഇതിനായി ഉപയോഗിക്കാം.

Readers Comment

Add a Comment