Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ പരിശീലന ശില്പശാല നടത്തുന്നു. ശനിയാഴ്ച മെഡിക്കൽ കോളേജ് വജ്രജൂബിലി ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. താക്കോൽ ദ്വാര ശസ്ത്രക്രിയയിൽ തന്നെ പ്രയാസമേറിയതും നൂതനവുമായ കുടൽ, മലാശയം എന്നിവയുടെ ശസ്ത്രക്രിയ റോബോട്ടിക് ശസ്ത്രക്രിയാവിദഗ്ധൻ ഡോ അശ്വിൻ ഡിസൂസ (ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ) യുടെ നേതൃത്വത്തിൽ നടക്കുന്നത് തൽസമയം കാണാനും സംശയനിവാരണം നടത്തുവാനും പി ജി വിദ്യാർത്ഥികൾക്കും മറ്റു ഡോക്ടർമാർക്കും അവസരം ഒരുക്കുന്നു. കൂടാതെ കുടൽ ശസ്ത്രക്രിയയ്ക്കു ഉപയോഗിക്കുന്ന സ്റ്റപ്ലേർ പ്രവർത്തി പരിചയ വർക്ക്ഷോപ്പും നടത്തുന്നതാണ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്യും. ശസ്ത്രക്രിയ വകുപ്പ് മേധാവി ഡോ അബ്ദുൽ ലത്തീഫിന്റെ മേൽ നോട്ടത്തിലാണ് ശില്പശാല നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ 9037674692 എന്ന നമ്പറിൽ ബന്ധപ്പെടുക.