Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ വിപണിയിൽ വിൽപ്പന തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ. കാൻസറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് യുഎസിലും കാനഡയിലും ഉത്പന്നം നിർത്തലാക്കുന്നതായി നിർമ്മതാക്കളായ യുഎസ് കമ്പനി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഉൽപ്പന്നം ഉടൻ നിർത്തലാക്കാൻ കമ്പനി പദ്ധതിയിട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഉൽപ്പന്നം സുരക്ഷിതമാണെന്നും, നിലവിൽ രാജ്യത്ത് വിൽപ്പന നിർത്താൻ പദ്ധതിയില്ലെന്നുമാണ് കമ്പനിയുടെ നിലപാട്. നിർമാണം നിർത്തുന്നത് വരെ പൌഡർ വിപണിയിൽ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ആഗോള തലത്തിൽ വിപണനം നിർത്തലാക്കുമെന്ന് ഉത്പന്നം വിൽപ്പന തുടരുന്നത് ചോദ്യം ചെയ്ത് ബാലാവകാശ സംഘടനകളും ഡോക്ടർമാരും രംഗത്തെത്തിയിരുന്നു. അതേസമയം വിഷയത്തിൽ ഡ്രഗ് കൺട്രോൾ അതോററ്റി യാതൊരു വിധത്തിലുള്ള പ്രതികരണത്തിനും തയ്യാറായിട്ടില്ല.

ഉത്പന്നം കാനസറിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാധികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പൌഡർ ആഗോള തലത്തിൽ കമ്പനി നിർത്തിയത്.ജോൺസൺ ആൻഡ് ജോൺസണിന്റെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുള്ളതായി ആരോപിച്ച് പതിനായിരക്കണക്കിന് കേസുകൾ കമ്പനിയ്ക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. വിപണിയിൽ നിന്ന് ഉൽപ്പന്നം പിൻവലിക്കാത്തതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ടാൽക്ക് അടങ്ങിയ പൗഡറിന് ആവശ്യക്കാർ ഇല്ലാതിരിക്കുകയും നിരവധി ആരോപണങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം പൌഡർ വിൽക്കണമെന്ന് വിദഗ്ധർ ചോദിക്കുന്നു.

Readers Comment

Add a Comment