Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്മുടെ ശരീരത്തിനു അവശ്യം  വേണ്ട ഒന്നാണ് കോളസ്‌ട്രോള്‍ .  ഇതിൽ തന്നെ നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ഗുണങ്ങള്‍ നല്‍കുമ്പോള്‍ മോശം കൊളസ്‌ട്രോള്‍ അപകടം ഉണ്ടാക്കുന്നു. വളരെ ഗുരുതരമായ അവസ്ഥയിലേക്ക് വരെ കൊളസ്‌ട്രോള്‍ നമ്മുടെ ശരീരത്തെ എത്തിക്കുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ നാം വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരിക്കുന്നതു  ഹൃദ്രോഗം, ഹൃദയ സ്തംഭനം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു.

ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന്  കാല്‍ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കാലിന്റെ നിറം മാറ്റം, നഖത്തിന്റെ നിറം മാറ്റം, വേദന എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്ങനെയാണ് കൊളസ്‌ട്രോള്‍ ശരീരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് എന്നും ഇതെങ്ങനെ കാലില്‍ മാറ്റം വരുത്തുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

കാലില്‍  വേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം . പലപ്പോഴും കാല്‍ ഇടിക്കുന്നത് മൂലമോ അല്ലെങ്കില്‍ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കാതിരുന്നാലോ കാലില്‍ വേദന ഉണ്ടാകാം . എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുതലായ വ്യക്തിയാണെങ്കില്‍ അവരുടെ കാലുകളിൽ  അസാധാരണമായ വേദന ഉണ്ടാവുന്നു. കണങ്കാല്‍ മുതല്‍ നിതംബം വരെയുള്ള ഭാഗത്തെവിടെ വേണമെങ്കിലും  വേദനയുണ്ടാവാം . നടക്കുമ്പോള്‍ ഇവര്‍ക്ക് വേദന കൂടുതലാവുന്നു. വേറൊരു കാരണവും ഇല്ലാതെ കാലിനു വേദന ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക.

രാത്രി  ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങളില്‍ അതികഠിനമായ വേദന ഉണ്ടാവുന്നു. എന്നാല്‍  പാദങ്ങളിലേക്കുള്ള ഗുരുത്വാകര്‍ഷണം വര്‍ദ്ധിക്കുന്നത് വഴി രക്തപ്രവാഹം കൃത്യമാവുന്നതോടെ കട്ടിലില്‍ നിന്ന് കാല്‍ തൂക്കിയിടുമ്പോഴോ കസേരയില്‍ ഇരിക്കുമ്പോഴോ വേദന കുറയുന്നു എന്നാല്‍ കിടക്കുമ്പോള്‍ ഇവരില്‍ കാലിന് വേദന വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന്റേയും നഖത്തിന്റെയും മാറ്റങ്ങള്‍ നമുക്ക് കൊളസ്‌ട്രോള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ കാലുകളില്‍ ഉള്ള രോമം കൊഴിയുന്നതായി  കാണാന്‍ സാധിക്കും . ഇതിന് കാരണം കാലിലേക്ക് ആവശ്യത്തിന് രക്തപ്രവാഹം ലഭിക്കാത്തതാണ്. ഇത് കൂടാതെ കാലുകളിലെ ചര്‍മ്മത്തില്‍ വ്യത്യാസവും കാല്‍ വിരലുകള്‍ കട്ടിയുള്ളതായി മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും കൊളസ്‌ട്രോള്‍ ലെവല്‍ ശരീരത്തില്‍ കൂടുതലാണ് എന്നത്.

ചര്‍മ്മത്തിന്റെ അസാധാരണ നിറം നിങ്ങളുടെ കാലുകളില്‍ അസാധാരണമാം വിധം നിറം മാറ്റം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നതും കൂടുതലുള്ള കൊളസ്‌ട്രോളിനെയാണ്. കാലുകളുടെ നിറം വിളറിയതുപോലെ കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് കൂടാതെ കാല്‍ തൂക്കിയിടുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം ചുവപ്പോ പര്‍പ്പിള്‍ നിറമോ ആയി മാറുന്നത്  കാരണം. ചിലരില്‍ രക്തചംക്രമണത്തിന്റെ അഭാവം മൂലം കാല്‍വിരലുകള്‍ നീലകലര്‍ന്നതോ വിളറിയതോ ആയി കാണാനുള്ള  സാധ്യതയുമുണ്ട്.

തണുപ്പ് കാലത്ത് തണുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ പാദങ്ങളില്‍ എല്ലാ സമയത്തും തണുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നുന്നത് ,  സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെന്നാണ്. ഇത് സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നിരുന്നാലും, കാലുകള്‍ തണുപ്പുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഡോക്ടറെ കണ്ട് അതിനുള്ള പരിഹാരം കാണേണ്ടതാണ്.

കാലില്‍ മുറിവുണ്ടെങ്കില്‍ അത് ഉണങ്ങാന്‍ മടി കാണിക്കുന്നോ, അത് കൂടാതെ ഇടക്കിടക്ക് വ്രണങ്ങള്‍ ഉണ്ടാവുന്നോ എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം രക്തചംക്രമണം കുറയുന്നത് കാലിലെ മുറിവ് ഉണങ്ങാതിരിക്കാന്‍ കാരണമാകുന്നുണ്ട്. ഇസ്‌കെമിക് അള്‍സര്‍ എന്നാണ് ഈ മുറിവുകള്‍ അറിയപ്പെടുന്നത്. ഇവ പലപ്പോഴും വേദനാജനകമായിരിക്കും. ഇതിന്റെ ഫലമായി മുറിവുകള്‍ക്ക് കറുപ്പോ അല്ലെങ്കില്‍ തവിട്ട് നിറമോ ആയിരിക്കും ഉണ്ടായിരിക്കും.

അതോടൊപ്പം വിശ്രമിക്കുമ്പോൾ പോലും തുടർച്ചയായി കാലുകൾക്കു വല്ലാതെ മരവിപ്പ് തോന്നുന്നത്  നിങ്ങള്‍ക്ക് അപകടകരമായ അവസ്ഥയില്‍ കൊളസ്‌ട്രോള്‍ ഉണ്ട് എന്നതാണ്.

Readers Comment

Add a Comment