Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രക്തത്തിലെ പഞ്ചസാര നില താഴുന്നത് അപകടകരമാണ്. ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയുടെ പേര്. രക്തത്തിലെ പഞ്ചസാര 60 മില്ലിഗ്രാമിൽതാഴ്ന്നാൽ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകും.അമിതമായ വിയർപ്പ്, വിശപ്പ്, വിറയൽ, ഉയർന്ന ഹൃദയമിടിപ്പ്, മയക്കം, മന്ദത, കണ്ണിൽ ഇരുട്ട് കയറൽ, തലകറക്കം എന്നിവ കണ്ടാൽ ഹൈപ്പോഗ്ലൈസീമിയ സംശയിക്കാം.
അമിതമായ ഇൻസുലിൻ, അമിത വ്യായാമം, ആഹാരം വൈകൽ, ആഹാരം മുടങ്ങുക, വെറും വയറ്റിലെ മദ്യപാനം എന്നിവയാണ് ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണം.
ഈ അവസ്ഥയിലായ രോഗിക്ക് ബോധമുണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ ഗ്ലൂക്കോസ് , അൽപ്പം പഴച്ചാറ് , കരിക്കിൻ വെള്ളം ഇവയേതെങ്കിലും നൽകുക. അബോധാവസ്ഥയിലാണെങ്കിൽ ഒരു കാരണവശാലും മധുരമുള്ള ആഹാരവസ്തുക്കളോ മധുരപാനീയങ്ങളോ നൽകരുത്. ഉടൻ തന്നെ രോഗിയെ ഡോക്ടറുടെ അടുത്തെത്തിക്കണം.
ഹൈപ്പോഗ്ലൈസീമയ വരാതിരിക്കണമെങ്കിൽ പ്രമേഹരോഗികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
* കൃത്യസമയത്ത് ഭക്ഷണം കഴിക്കണണം.
* ഉപവാസമരുത്.
* ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഇൻസുലിൻ ഉപയോഗിക്കണം.
* അമിതവ്യായാമമരുത്.
24.92°C







